മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന​ങ്ങ​ൾ
Thursday, November 26, 2020 10:00 PM IST
ഇ​ടു​ക്കി: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ വാ​ഗ​മ​ണ്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ന​ൽ​കും.
പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്കും പു​തു​താ​യി പ​ദ്ധ​തി​ക​ൾ തു​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്കും റീ​ബി​ൽ​ഡ് കേ​ര​ള, സു​ഭി​ക്ഷ കേ​ര​ളം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ല് വ​രെ​യാ​ണ്് ക്ലാ​സ്.
ഡി​സം​ബ​ർ 4- കാ​ട വ​ള​ർ​ത്ത​ൽ, 11 -പോ​ത്ത് പ​രി​പാ​ല​നം, 18 - വ​ള​ർ​ത്തു​നാ​യ പ​രി​പാ​ല​നം (​ഭാ​ഗം-1) 24- വ​ള​ർ​ത്തു​നാ​യ പ​രി​പാ​ല​നം (ഭാ​ഗം-2), 31 - മു​യ​ൽ വ​ള​ർ​ത്ത​ൽ എ​ന്നീ തീ​യ​തി​ക​ളി​ലാ​ണ് പ​രി​ശീ​ല​നം.താ​ത്പ​ര്യ​മു​ള​ള​വ​ർ 9446131618, 9744276759 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.