കോവിഡ് ചികിത്സ ഉ​റ​പ്പു ന​ൽ​കി സ്വ​കാ​ര്യ ആ​ശു​പ​ത്രിക​ൾ
Thursday, November 26, 2020 10:00 PM IST
തൊ​ടു​പു​ഴ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി നോ​ട്ടീ​സ് അ​യ​ച്ച ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ഥോ​റി​റ്റി​ക്ക് മു​ന്പാ​കെ ഹാ​ജ​രാ​യി മ​റു​പ​ടി ന​ൽ​കി.
കോ​വി​ഡ് ചി​കി​ത്സയു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് ഇ​വ​ർ ഉ​റ​പ്പു ന​ൽ​കി. ജി​ല്ല​യി​ലെ പ​ത്ത് ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ദി​നേ​ശ് എം.​പി​ള്ള നോ​ട്ടീ​സ് അ​യ​ച്ച​ത്.
ഇ​തി​ൽ ര​ണ്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മ​റു​പ​ടി രേ​ഖാ​മൂ​ലം ന​ൽ​കി​യി​രു​ന്നു. ബാ​ക്കി എ​ട്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ഥോ​റി​റ്റി​ക്കുമു​ന്പാ​കെ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​റും ആ​ശു​പ​ത്രി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.
ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ര​ണ്ട് ആ​ശു​പ​ത്രി​ക​ൾ ക​ള​ക്ട​റു​ടെ അ​റി​യി​പ്പ് ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ല്ലെ​ന്ന് അ​ഥോ​റി​റ്റി​ക്ക് മു​ന്പാ​കെ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് കി​ട​ത്തി ചി​കി​ൽ​സ ന​ൽ​കാ​നാ​യി പ​ത്തു ശ​ത​മാ​നം കി​ട​ക്ക​ക​ൾ നീ​ക്കി വ​യ്ക്കാ​മെ​ന്നും കാ​രു​ണ്യ സു​ര​ക്ഷാപ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് സൗ​ജ​ന്യ ചി​കി​ൽ​സ ല​ഭ്യ​മാ​ക്കാ​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​എ​ന്നാ​ൽ ജി​ല്ലാ ക​ള​ക്ട​ർ ക​ഴി​ഞ്ഞ 20ന് ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലെ അ​വ്യ​ക്ത​ത​യും ഇ​വ​ർ അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചുവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്ക് മ​തി​യാ​യ ചി​കി​ത്സ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ ചി​കി​ൽ​സ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കാ​രു​ണ്യ സു​ര​ക്ഷാപ​ദ്ധ​തി​യ്ക്കു കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന​ത്.
പ​ല ആ​ശു​പ​ത്രി​ക​ളും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തോ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യോ ആ​ണെ​ന്നും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​ക​ൾ വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ൽ​സ സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് സ​ഹ​ക​രി​ക്കാ​മെ​ന്നും ചി​ല ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു . സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​യ​തി​നാ​ൽ ആ​ശു​പ​ത്രി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജി​യു​മാ​യ ദി​നേ​ശ് എം.​പി​ള്ള മാ​നേ​ജ്മെ​ന്‍റു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഡ്വ.​ടോം തോ​മ​സ് പൂ​ച്ചാ​ലി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സി​റ്റിം​ഗ് ന​ട​ത്തി​യ​ത്.