കു​ഴി​മ​ണ്ണി​ൽ വീ​ട്ടി​ൽ അ​മ്മ​യും മ​ക​ളും സ്ഥാ​നാ​ർ​ഥി​ക​ൾ
Wednesday, November 25, 2020 10:02 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി കു​ഴി​മ​ണ്ണി​ൽ വീ​ട്ടി​ൽ ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ര​ണ്ടാ​മൂ​ഴം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടാ​നെ​ത്തു​ന്ന മോ​ളി​ക്കു​ട്ടി ജോ​ണ്‍​സ​നും യു​വ​ത്വ​ത്തി​ന്‍റെ ചു​റു​ചു​റു​ക്കോ​ടെ ക​ന്നി അ​ങ്ക​ത്തി​നി​റ​ങ്ങി​യ മ​ക​ൾ സി​മി ജോ​ണ്‍​സ​നു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

മോ​ളി​ക്കു​ട്ടി അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡി​ലും സി​മി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ർ​ഡി​ലും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
മോ​ളി​ക്കു​ട്ടി​ക്ക് മു​ന്പ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച പ​രി​ച​യ​മാ​ണ് കൈ​മു​ത​ൽ. സി​വി​ൽ എ​ൻജി​നി​യ​റിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സി​മി​ക്ക് ചെ​റു​പ്പ​ത്തി​ന്‍റെ ചു​റു​ചു​റു​ക്കു​മാ​ണ് പ്ര​ചോ​ദ​നം.

തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം ചൂ​ടു​പി​ടി​ച്ച​തോ​ടെ അ​മ്മ​യും മ​ക​ളും വാ​ർ​ഡു​ക​ളി​ൽ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി.