വാ​ഴകൃ​ഷി​യി​ൽ വി​ള​വെ​ടു​പ്പി​നൊ​രു​ങ്ങി വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി
Wednesday, November 25, 2020 10:02 PM IST
ക​ല​യ​ന്താ​നി: കോ​വി​ഡ് കാ​ല​ത്ത് വാ​ഴ കൃ​ഷി ന​ട​ത്തി ക​ല​യ​ന്താ​നി സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി മാ​തൃ​ക​യാ​യി. ര​ക്ഷാ​ധി​കാ​രി ഫാ. ​ജേ​ക്ക​ബ് ത​ലാ​പ്പി​ള്ളി, അ​സി വി​കാ​രി ഫാ. ​ജോ​സ​ഫ് കു​ന്നും​പു​റം, പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജോ​സ് പ​ള്ളി​യ്ക്ക​മ്യാ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. പ​ന്ത്ര​ണ്ട് അം​ഗ​ങ്ങ​ളാ​ണ് കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത്. വ​ലി​യ​മ​രു​തു​ങ്ക​ൽ മാ​ത്തു​ക്കു​ട്ടി ന​ൽ​കി​യ മൂ​ന്നേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.

സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നു വേ​ണ്ടി​യാ​ണ് ഇ​തി​ൽ നി​ന്നു​ള്ള വ​രു​മാ​നം വി​നി​യോ​ഗി​ക്കു​ന്ന​ത്. ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പ് ന​ട​ത്തും. കോ​ത​മം​ഗ​ലം സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ലി​ന്‍റെ​യും തൊ​ടു​പു​ഴ ഈ​സ്റ്റ് കൗ​ണ്‍​സി​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.