തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്ക് സൂ​ക്ഷി​ക്കാ​ൻ ഫോ​റം
Wednesday, November 25, 2020 10:02 PM IST
ഇ​ടു​ക്കി: സ്ഥാ​നാ​ർ​ഥി​ക​ൾ നി​ശ്ചി​ത ഫോ​റ​ത്തി​ൽ​വേ​ണം ക​ണ​ക്കു​ക​ൾ എ​ഴു​തി സൂ​ക്ഷി​ക്കാ​ൻ. ഫോ​റം അ​താ​ത് വ​ര​ണാ​ധി​കാ​രി​ക​ളു​ടെ പ​ക്ക​ൽ ല​ഭ്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​ന ദി​വ​സം മു​ത​ൽ 30 ദി​വ​സ​ത്തി​ന​കം ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക്ക​ണം.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച​വ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും ബ്ലോ​ക്ക്ത​ല സ്ഥാ​നാ​ർ​ഥി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ ക​ള​ക്ട​ർ​ക്കു​മാ​ണ് ക​ണ​ക്കു​ക​ൾ ന​ൽ​കേ​ണ്ട​ത്.

ചെ​ല​വ​ഴി​ക്കു​ന്ന തു​ക സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേശി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി തു​ക ചെ​ല​വ​ഴി​ക്കു​ക​യോ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ രേ​ഖ​പ്പ​ടു​ത്താ​ത്ത പ​ക്ഷ​മോ സ്ഥാ​നാ​ർ​ഥി അ​യോ​ഗ്യ​നാ​കും.