സ്വ​കാ​ര്യ ബ​സ് കെഎ​സ്ആ​ർ​ടി​സി​യി​ൽ ഇ​ടി​ച്ച ു
Tuesday, November 24, 2020 9:56 PM IST
വ​ണ്ണ​പ്പു​റം: മത്സര​യോ​ട്ട​ത്തെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ബ​സ് കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ചു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ വ​ണ്ണ​പ്പു​റം പ്ലാ​ന്‍റേഷൻ ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.
രാ​വി​ലെ 9.30ന് ​ചേ​ല​ച്ചു​വ​ട്ടി​ൽ നി​ന്നും തൊ​ടു​പു​ഴ​യ്ക്ക് പു​റ​പ്പെ​ടു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​നു മു​ന്നി​ലാ​യി 9.30 ന് ​പു​റ​പ്പെ​ടേ​ണ്ട ചി​ന്നൂ​സ് എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് മ​ൽ​സ​ര​യോ​ട്ടം ന​ട​ത്തി​യ​ത്.
വ​ണ്ണ​പ്പു​റ​ത്തെ​ത്തി​യ​തി​നു ശേ​ഷം കെഎ​സ്ആ​ർ​ടി​സി ബ​സി​നു മു​ന്നി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ ഒ​രു സ്കൂ​ട്ട​റി​ൽ ത​ട്ടി​യ സ്വ​കാ​ര്യ ബ​സ് വീ​ണ്ടും പ്ലാന്‍റേഷ​ൻ ക​വ​ല​യി​ൽ വ​ച്ച് ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് കെഎ​സ്ആ​ർ​ടി​സി​യി​ൽ ഇ​ടി​ച്ച​ത്.
കാ​ളി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബ​സു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.