ശ​ന്പ​ള കു​ടി​ശി​ഖ: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Tuesday, November 24, 2020 9:53 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: നാ​ലു​മാ​സ​മാ​യി ശ​ന്പ​ളം ല​ഭി​ക്കാ​താ​യ​തോ​ടെ ബ​ഥേ​ൽ എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​നെ​തി​രെ തൊ​ഴി​ലാ​ളി​ക​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ചു സ​മ​രം ആ​രം​ഭി​ച്ചു.
ട്രേ​ഡ് യൂ​ണി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ സ​മ​രം ന​ട​ത്തി​യി​ട്ടും അ​ർ​ഹ​മാ​യ ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​ൻ ക​ന്പ​നി ത​യാ​റാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. പാ​ന്പ​നാ​റി​ൽ​നി​ന്നും ക​ട്ട​പ്പ​ന റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ൽ എ​ൽ​എം​എ​സി​ലാ​ണ് ഉ​പ​രോ​ധം ന​ട​ത്തി​യ​ത്. പീ​രു​മേ​ട് പോ​ലീ​സെ​ത്തി തൊ​ഴി​ലാ​ളി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.
നാ​ലു​മാ​സ​മാ​യി ബ​ഥേ​ൽ പ്ലാ​ന്േ‍​റ​ഷ​ൻ തൊ​ഴി​ല​ളി​ക​ൾ​ക്ക് ശ​ന്പ​ളം ന​ൽ​കി​യി​ട്ടി​ല്ല. 1200-ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗ്രാ​റ്റു​വി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​നു​ണ്ട്. അ​ർ​ഹ​മാ​യ ശ​ന്പ​ള​വും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ചു.