സീ​റ്റ് ധാ​ര​ണ​യാ​യി
Monday, November 23, 2020 10:08 PM IST
നെ​ടു​ങ്ക​ണ്ടം: വി​ദ്യാ​ർ​ഥി നേ​താ​വും യു​വ​നേ​താ​വും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ യു​വ​നേ​താ​വി​ന് സീ​റ്റ്. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് ബാ​ല​ഗ്രാം ഡി​വി​ഷ​നി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സീ​റ്റ് ഉ​റ​പ്പി​ച്ച​ത്. മാ​ര​ത്ത​ണ്‍ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് എ ​വി​ഭാ​ഗ​ക്കാ​ര​നാ​യ യു​വ നേ​താ​വ് മു​കേ​ഷ് മോ​ഹ​ന​ന് സീ​റ്റ് ന​ൽ​കി​യ​ത്.
ജി​ല്ലാ​ത​ല​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ച​ർ​ച്ച​യി​ൽ ബാ​ല​ഗ്രാം ഡി​വി​ഷ​ൻ കെ ​എ​സ് യു ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​രു​ണ്‍ രാ​ജേ​ന്ദ്ര​ന് ന​ൽ​കി​യി​രു​ന്നു. അ​രു​ണ്‍ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​നു​പി​ന്നാ​ലെ മു​കേ​ഷ് മോ​ഹ​നും പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​മ​വാ​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ അ​രു​ണ്‍ രാ​ജേ​ന്ദ്ര​നോ​ട് പി​ൻ​മാ​റാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ ഘ​ട​ക​ങ്ങ​ൾ മു​കേ​ഷി​ന് അ​നു​കൂ​ല​മാ​യി.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കി​ൽ യു​ഡി​എ​ഫി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച ല​ഭി​ച്ചാ​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തും മു​കേ​ഷി​നെ​യാ​ണ്.

ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്നു

ചെ​റു​തോ​ണി: കി​സാ​ൻ ജ​ന​ത ജി​ല്ലാ പ്ര​സി​ഡ​ന്‍റും ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ജി ചി​ല​ന്പി​ൽ, കി​സാ​ൻ ജ​ന​ത ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ല്ലൂ​രാ​ത്ത്, കി​സാ​ൻ ജ​ന​ത ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​രി​ക്ക​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്നു.