ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കും: കെഎ​സ്ടി​എ
Monday, November 23, 2020 10:08 PM IST
ചെ​റു​തോ​ണി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ നി​യ​മ​ങ്ങ​ളും തൊ​ഴി​ലാ​ളി​വി​രു​ദ്ധ കോ​ഡു​ക​ളും പി​ൻ​വ​ലി​ക്കു​ക, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ഉ​പേ​ക്ഷി​ക്കു​ക, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 26-ന് ​ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ കെഎ​സ്ടി​എ വാ​ഴ​ത്തോ​പ്പ് ബ്രാ​ഞ്ച് സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.
പൈ​നാ​വ് ബി​ആ​ർ​സി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം കെ ​എ​സ്ടി​എ ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം എം.​ഡി. അ​ജി​മോ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ബ്രാ​ഞ്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​റി​ൻ പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ടു​ക്കി ഏ​രി​യാ സെ​ക്ര​ട്ട​റി സി​നി സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​രു​ക​ൻ വി. ​അ​യ​ത്തി​ൽ, ഏ​രി​യാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വി​നീ​ഷ്യ, സ​ബ് ജി​ല്ലാ​ക്ക​മ്മി​റ്റി​യം​ഗം വി​നീ​ത് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ. ര​ജീ​ഷ് - പ്ര​സി​ഡ​ന്‍റ്, അ​ൻ​സി കെ. ​ബ​ഷീ​ർ - സെ​ക്ര​ട്ട​റി, സെ​റി​ൻ പ്ര​കാ​ശ് - വൈ​സ് പ്ര​സി​ഡ​ന്‍റ്, എം.​എം. നീ​തു - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എം.​ജെ. ഷാ​ന്‍റി - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.