ക​തി​ർ​മ​ണ്ഡ​പ​ത്തി​ലേ​ക്ക് അ​വ​ർ പ​റ​ന്നി​റ​ങ്ങി
Monday, November 23, 2020 10:08 PM IST
ക​ട്ട​പ്പ​ന: വ​ധു​വും കു​ടും​ബ​വും ക​തി​ർ​മ​ണ്ഡ​പ​ത്തി​ലേ​ക്കു പ​റ​ന്നി​റ​ങ്ങി.

വ​ണ്ട​ൻ​മേ​ട് ആ​മ​യാ​ർ ആ​ക്കാ​ട്ടു​മു​ണ്ട​യി​ൽ ബേ​ബി​ച്ച​ന്‍റെ മ​ക​ൾ മ​രി​യ​യു​ടെ വി​വാ​ഹ​മാ​യി​രു​ന്നു ഇ​ന്ന​ലെ. വ​യ​നാ​ട് പു​ൽ​പ്പ​ള്ളി ക​ക്കു​ഴി​യി​ൽ ടോ​മി​യു​ടെ മ​ക​ൻ വൈ​ശാ​ഖ് ആ​യി​രു​ന്നു വ​ര​ൻ.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ​തു​ട​ർ​ന്ന് ദീ​ർ​ഘ​മാ​യ റോ​ഡു​യാ​ത്ര ഒ​ഴി​വാ​ക്കാ​നാ​ണ് വാ​ട​ക​യ്ക്കെ​ടു​ത്ത ഹെ​ലി​കോ​പ്ട​റി​ൽ യാ​ത്ര​യാ​ക്കി​യ​തെ​ന്ന് ബേ​ബി​ച്ച​ൻ പ​റ​ഞ്ഞു. ആ​മ​യാ​ർ എം​ഇ​എ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്നു​മാ​ണ് ഹെ​ലി​ക്കോ​പ്ട​റി​ൽ വ​ധു​വി​നേ​യും കു​ടും​ബാം​ഗ​ങ്ങ​ളേ​യു​മാ​യി ഹെ​ലി​കോ​പ്ട​ർ പ​റ​ന്നു​യ​ർ​ന്ന​ത്. ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​റു​കൊ​ണ്ട് സം​ഘം വ​ര​ന്‍റെ ഇ​ട​വ​ക പ​ള്ളി​യു​ടെ കോ​ന്പൗ​ണ്ടി​ലി​റ​ങ്ങി.