ബൂ​ത്തു​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Sunday, November 22, 2020 9:53 PM IST
നെ​ടു​ങ്ക​ണ്ടം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പോ​ളി​ംഗ് ബൂ​ത്തു​ക​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൽ ഓ​ഫീ​സ​റും നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യ എ.​വി. അ​ജി​കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ 48 ബൂ​ത്തു​ക​ളി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
ബു​ത്തു​ക​ൾ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ സു​ര​ക്ഷ​തി​ത്വം, വൃ​ത്തി, പ്ര​കാ​ശ സം​വി​ധാ​ന​ങ്ങ​ൾ, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം, അം​ഗ​പ​രി​മി​ത​ർ​ക്ക് ബൂ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള റാ​ന്പ് സൗ​ക​ര്യം ഒ​രു​ക്ക​ൽ, ശൗ​ചാ​ല​യ സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ചി​ല ബൂ​ത്തു​ക​ളി​ൽ ക​ണ്ടെ​ത്തി​യ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.