ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു
Saturday, November 21, 2020 10:33 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി 22, 24 വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​ഞ്ഞി​ര​മ​റ്റം കാ​പ്പി​ത്തോ​ട്ടം റോ​ഡ് മു​ത​ൽ പ​ഴ​ന്പ​ള്ളി​ക്ക​ട വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ല​ക്ഷം​വീ​ട് കോ​ള​നി ഉ​ൾ​പ്പെ​ടെ ല​ക്ഷം വീ​ട് കോ​ള​നി​യു​ടെ വ​ല​തു​വ​ശ​ത്തു​ള്ള റോ​ഡി​ന്‍റെ (പ​ഴ​ശി റോ​ഡ്) ഇ​രു​വ​ശ​വും റോ​ഡ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യും ടാ​ഗോ​ർ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും പീ​ഡി​ക്ക​ൽ സ്റ്റോ​ർ വ​രെ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി വി​ജ്ഞാ​പ​നം ചെ​യ്തു. ഇ​വി​ടെ ക​ർ​ശ​ന ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് 1, 4, 13 വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടു​വ​രു​ന്ന - കൂ​ത്താ​ട്ടു​കു​ളം - തൊ​ടു​പു​ഴ റോ​ഡി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് വ​ഴി​ത്ത​ല ശാ​ഖ മു​ത​ൽ പു​തു​വേ​ലി​പീ​ടി​ക പാ​ലം​വ​രെ​യും വ​ഴി​ത്ത​ല - പു​റ​പ്പു​ഴ റോ​ഡി​ൽ വ​ഴി​ത്ത​ല ജം​ഗ്ഷ​ൻ മു​ത​ൽ വ​ഴി​ത്ത​ല ന്യൂ ​ഹോ​ളോ​ബ്രി​ക്സ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളും മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ 11, 12 വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടു​വ​രു​ന്ന പ​ള്ളി​പ്പു​റ​ത്ത് റോ​ഡി​ൽ വ​ഴി​ത്ത​ല മു​ത​ൽ വ​ഴി​ത്ത​ല പാ​റ ജം​ഗ്ഷ​ൻ വെ​യി​റ്റിം​ഗ് ഷെ​ഡ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ​ട്ടി​ക​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി.