തെ​ര​ഞ്ഞെ​ടു​പ്പ്: ആ​രോ​ഗ്യ വ​കു​പ്പി​ന് പ്ര​ത്യേ​ക സെ​ൽ
Saturday, November 21, 2020 10:32 PM IST
ഇ​ടു​ക്കി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കാ​നും അ​വ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സെ​ല്ലു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും നി​രീ​ക്ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തും.

ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​പി.​എ​ൻ. അ​ജി​ക്കാ​ണ് ജി​ല്ലാ​ത​ല സെ​ല്ലി​ന്‍റെ ചു​മ​ത​ല. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ന​ന്ദി​നി കെ. ​നാ​യ​ർ, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ആ​ർ. അ​നി​ൽ കു​മാ​ർ, സെ​ക്ഷ​ൻ സൂ​പ്ര​ണ്ട് ടി.​പി. നി​മ, സെ​ക്ഷ​ൻ ക്ല​ർ​ക്ക് ഫൈ​സ​ൽ സെ​യ്ത് എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ.