സ്വ​കാ​ര്യ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ്
Saturday, November 21, 2020 10:30 PM IST
ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വോ​ട്ടു​ചെ​യ്യു​ന്നി​ന് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി. വേ​ത​നം കു​റ​യ്ക്കാ​തെ അ​വ​ധി ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്. സ്വ​കാ​ര്യ വാ​ണി​ജ്യ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഡി​സം​ബ​ർ എ​ട്ടി​ന് അ​വ​ധി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യ്ക്ക് പു​റ​ത്ത് ജോ​ലി​യു​ള്ള​വ​ർ​ക്ക് വോ​ട്ടെ​ടു​പ്പ് ദി​വ​സം ജി​ല്ല​യി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ പോ​യി വോ​ട്ടു​ചെ​യ്യാ​ൻ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​വ​ധി ന​ൽ​കാ​ത്ത​ത് പി​ഴ ഈ​ടാ​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.