നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി
Saturday, November 21, 2020 10:30 PM IST
തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ള​പ്പു​ര ത​ദ്ദേ​ശ തെ​രഞ്ഞെ​ടു​പ്പി​ൽ ന​ൽ​കി​യി​രു​ന്ന നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി. പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​ര താ​മ​സ​ക്കാ​ര​ന​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് നേ​ര​ത്തെ നീ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ സ​ണ്ണി ക​ള​പ്പു​ര പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ അ​പ്പീ​ൽ ന​ൽ​കി​യി​രു​ന്നു.
ഇ​തും ത​ള്ളി​യ​തി​നെ​തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യി​രു​ന്ന കേ​സി​ന്‍റെ വി​ധി പ്ര​തി​കൂ​ല​മാ​യ​താ​ണ് പ​ത്രി​ക ത​ള്ളാ​ൻ കാ​ര​ണം. ര​ണ്ടാം വാ​ർ​ഡി​ലാ​ണ് സ​ണ്ണി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യി​രു​ന്ന​ത്. കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​ര താ​മ​സ​ക്കാ​ര​നാ​ണെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നും നീ​ക്കി​യ​ത്.