മൂലമറ്റം: ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷനിൽ മത്സരിക്കുന്ന കർഷക യൂണിയൻ -എം സംസ്ഥാന പ്രസിഡന്റും എൽഡിഎഫ് സ്ഥാനാർഥിയുമായ റെജി കുന്നംകോട്ടിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം, ആലക്കോട് മണ്ഡലങ്ങളിൽ ആദ്യഘട്ട പ്രചാരണം നടത്തി.
പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൂലമറ്റത്ത് നടന്ന തെരഞ്ഞെടുപ്പ് കണ്വൻഷൻ റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനം ചെയ്്തു. ഇടുക്കി ജില്ലയിൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എൽ.ജോസഫ് അധ്യക്ഷത വഹിച്ചു. സി.വി. വർഗീസ്, പി.വി. വിജയൻ, പ്രഫ. കെ.ഐ. ആന്റണി, സുനിൽ സെബാസ്റ്റ്യൻ, ഗീത തുളസീധരൻ, ടോം ജോസ് കുന്നേൽ, ടി.കെ. ശിവൻനായർ, അഗസ്റ്റിൻ വട്ടക്കുന്നേൽ, റോയി വാരികാട്ട് എന്നിവർ പ്രസംഗിച്ചു. മാത്യു വാരികാട്ട് - പ്രസിഡന്റ് , ടി.കെ. ശിവൻനായർ - സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ 251 അംഗ കമ്മിറ്റി രൂപീകരിച്ചു. സ്ഥാനാർഥി റെജി കുന്നംകോട്ട് വികസന മാർഗരേഖ അവതരിപ്പിച്ചു.
വണ്ണപ്പുറം: എൽഡിഎഫ് വണ്ണപ്പുറം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വൻഷൻ സിപിഐ സംസ്ഥാന കണ്ട്രോൾ കമ്മീഷനംഗം മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.കെ.ബിനോയി അധ്യക്ഷത വഹിച്ചു. കെ.എം.സോമൻ, പി.വി. വർഗീസ്, വി.വി. മത്തായി, റോയി വാരികാട്ട്, അഗസ്റ്റിൻ വട്ടക്കുന്നൻ, എം.എ. ജോസഫ്, എൻ. സദാനന്ദൻ, റോമിയോ സെബാസ്റ്റ്യൻ, വി.ആർ. പ്രമോദ്, കെ.ആൽ. സാൽമോൻ, കെ.ജി. വിനോദ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ലിസി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.