കാ​റ്റ​ക്കെ​റ്റി​ക്ക​ൽ സി​ന്പോ​സി​യം ഇ​ന്ന്
Saturday, November 21, 2020 10:28 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ശ്വാ​സ പ​രി​ശീ​ല​ന​രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി​യെ അ​നു​സ്മ​രി​ച്ച് സി​ന്പോ​സി​യം ന​ട​ത്തും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ 4.30 വ​രെ​യാ​ണ് മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി മെ​മ്മോ​റി​യ​ൽ കാ​റ്റ​ക്കെ​റ്റി​ക്ക​ൽ സി​ന്പോ​സി​യം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന സി​ന്പോ​സി​യം സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൂ​രി​യ മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ആ​ശം​സ​ക​ൾ നേ​രും.

വി​ശ്വാ​സജീ​വി​ത​പ​രി​ശീ​ല​ന​ത്തി​ന്‍റെ കാ​ലി​ക പ്ര​സ​ക്തി, കോ​വി​ഡും വി​ശ്വാ​സ​ജീ​വി​ത വെ​ല്ലു​വി​ളി​ക​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം പ്ര​ഫ. റ​വ. ഡോ. ​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ൽ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.