നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തു സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്നു
Thursday, October 29, 2020 10:02 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു. ന​വം​ബ​ർ 30-ഓ​ടെ നി​ല​വി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും.
400 മീ​റ്റ​റി​ന്‍റെ സി​ന്ത​റ്റി​ക് ട്രാ​ക്, ഫു​ട്ബോ​ൾ ഗ്രൗ​ണ്ട്, ഡ്രെ​യി​നേ​ജ് സം​വി​ധാ​നം, കാ​യി​ക താ​ര​ങ്ങ​ൾ​ക്കു​ള്ള വി​ശ്ര​മ മു​റി​ക​ൾ, പ​വ​ലി​യ​ൻ, ചു​റ്റു​മ​തി​ൽ, പാ​ർ​ക്കിം​ഗ് ഏ​രി​യ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ സ്റ്റേ​ഡി​യം മി​ക​ച്ച നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് നി​ർ​മാ​ണ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ലോ​ക്ക്ഡൗ​ണ്‍ മൂ​ലം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടി​രു​ന്നു. കി​ഫ്ബി​യു​ടെ നാ​ലു​കോ​ടി 16 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കു​ന്ന​ത്. പെ​രു​ന്പാ​വൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ലീ ​ബി​ൽ​ഡേ​ഴ്സാ​ണ് ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത​നു​സ​രി​ച്ചാ​ണ് സ്റ്റേ​ഡി​യ​ത്തെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സി​ന്ത​റ്റി​ക് ട്രാ​ക് ഉ​ൾ​പ്പെ​ടു​ന്ന സ്റ്റേ​ഡി​യ​മാ​ക്കു​ന്ന​ത്. ഫു​ഡ്ബോ​ൾ ഗ്രൗ​ണ്ടി​ന്‍റെ ട​ർ​ഫിം​ഗ്, ഗാ​ല​റി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, പെ​യി​ന്‍റിം​ഗ്, ടൊ​യ് ല​റ്റ് കോം​പ്ല​ക്സി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണം എ​ന്നി​വ​യാ​ണ് ഇ​നി​യു​ള്ള പ​ണി​ക​ൾ.
അ​ടു​ത്ത ഘ​ട്ട​ത്തി​ൽ സി​ന്ത​റ്റി​ക് ട്രാ​ക് നി​ർ​മാ​ണ​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.