വ​​നി​​ത സ്വാ​​ശ്ര​​യ തൊ​​ഴി​​ൽ സം​​രം​​ഭ​​ക പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തി​​നു തു​​ടക്കം
Thursday, October 29, 2020 10:01 PM IST
ഇ​​ടു​​ക്കി: ഗ്രീ​​ൻ​​വാ​​ലി ഡെ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​നി​​ത​​ക​​ൾ​​ക്കാ​​യി ക​​ഞ്ഞി​​ക്കു​​ഴി​​യി​​ൽ സ്വാ​​ശ്ര​​യ തൊ​​ഴി​​ൽ സം​​രം​​ഭ​​ക പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തി​​ന് തു​​ട​​ക്ക​​മാ​​യി.
പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളും ഗ്രീ​​ൻ​​വാ​​ലി ഡെ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് നി​​ർ​​വ​​ഹി​​ച്ചു.
കോ​​വി​​ഡ് -19 വ്യാ​​പ​​ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പി​​ന്നോ​​ക്കാ​​വ​​സ്ഥ​​യി​​ലു​​ള്ള കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് തൊ​​ഴി​​ൽ സം​​രം​​ഭ​​ങ്ങ​​ൾ അ​​നി​​വാ​​ര്യ​​മാ​​യി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ജി​​ഡി​​എ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തൊ​​ഴി​​ൽ പ​​രി​​ശീ​​ല​​ന കേ​​ന്ദ്രം ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
ഗ്രീ​​ൻ​​വാ​​ലി ഡെ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ബി​​ൻ പ്ലാ​​ച്ചേ​​രി​​പ്പു​​റ​​ത്ത്, ഫാ. ​​മൈ​​ക്കി​​ൾ നെ​​ടും​​തു​​രു​​ത്തി​​ൽ, ഫാ. ​​ജോ​​യി ക​​ട്ടി​​യാ​​ങ്ക​​ൽ, ഫാ. ​​ജ​​യിം​​സ് വ​​ട​​ക്കേ​​ക​​ണ്ടം​​ക​​രി​​യി​​ൽ, പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ സി​​റി​​യ​​ക് ജോ​​സ​​ഫ്, ആ​​നി​​മേ​​റ്റ​​ർ സി​​നി ഷൈ​​ൻ, റ​​ഷീ​​ന അ​​ജാ​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.