കേ​ര​ള കോ​ണ്‍​ഗ്ര​സ് ഭൂ​സ​മ​രം 66 ദി​വ​സം പി​ന്നി​ട്ടു
Thursday, October 29, 2020 9:57 PM IST
ചെ​റു​തോ​ണി: ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹം 66 ദി​വ​സം പി​ന്നി​ട്ടു. തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ മ​ണ്ഡ​ലം നേ​താ​ക്ക​ൾ ന​ട​ത്തി​യ സ​മ​രം പാ​ർ​ട്ടി സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്രി​ൻ​സ് ലൂ​ക്കോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലും നി​യ​മ​സ​ഭ​യി​ലും ഭൂ​പ​തി​വ് നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​ന​ങ്ങാ​പ്പാ​റ​ന​യം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് പ്രി​ൻ​സ് ലൂ​ക്കോ​സ് ആ​രോ​പി​ച്ചു.
സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം ഫി​ലി​പ്പ് ചേ​രി​യി​ൽ, പ്ര​ഫ. മെ​ജോ വി. ​കു​ര്യാ​ക്കോ​സ്, യൂ​ത്ത്ഫ്ര​ണ്ട് (ജോ​സ​ഫ്) ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. സ​ലിം, രാ​ജു ക​ല്ലു​ങ്ക​ൽ എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ചു.