ആർപ്പാമറ്റം-വെള്ളന്താനം റോഡ് സ​ഞ്ചാ​രയോഗ്യ​മാ​ക്ക​ണം
Thursday, October 29, 2020 9:57 PM IST
ശാ​സ്താം​പാ​റ: വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന ആ​ർ​പ്പാ​മ​റ്റം-​വെ​ള്ള​ന്താ​നം റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ശാ​സ്താം​പാ​റ സെ​ൻ​ട്ര​ൽ പൗ​രസ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തു മൂ​ലം ര​ണ്ടു വ​ർ​ഷ​മാ​യി ഇ​തു വ​ഴി​യു​ള്ള ബ​സ് സ​ർ​വീ​സും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ർ​പ്പാ​മ​റ്റം, വെ​ള്ള​ന്താ​നം, ശാ​സ്താം​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ യാ​ത്രാ​മാ​ർ​ഗ​മാ​ണ് ഈ ​റോ​ഡ്.
ബ​സ് സ​ർ​വീ​സു​ക​ൾ നി​ല​ച്ച​തു മൂ​ലം ഇ​പ്പോ​ൾ പ്ര​ദേ​ശ വാ​സി​ക​ൾ​ക്ക് പു​റം​ലോ​ക​ത്തെ​ത്ത​ണ​മെ​ങ്കി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​റു​ക​ൾ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച് പ​ട്ട​യം​ക​വ​ല​യി​ലോ, മാ​ർ​ത്തോ​മ​യി​ലോ എ​ത്ത​ണം. അ​ടി​യ​ന്ത​ര​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.