അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, October 27, 2020 9:51 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ന്‍റെ പ​ണി പൂ​ർ​ത്തി​ക​രി​ച്ച അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ മു​ഖ്യ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ൽ 1980-ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​ണ് അ​ടി​മാ​ലി ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ. 5.5 കോ​ടി രൂ​പ മു​ട​ക്കി മൂ​ന്നു നി​ല​ക​ളി​ലാ​യാ​ണ് പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ക്ലാ​സ് റൂ​മു​ക​ൾ, സ​യ​ൻ​സ് ലാ​ബ്, കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ൾ, ഇ​ല​ക്ട്രി​ക്ക​ൽ ലാ​ബ് തു​ട​ങ്ങി​യ​വ​യും പു​തി​യ ബ്ലോ​ക്കി​ലു​ണ്ട്.
ച​ട​ങ്ങി​ൽ അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ മ​ഞ്ജു ബി​ജു, സ്കൂ​ൾ സൂ​പ്ര​ണ്ട് എം.​എം. അ​സ​ഫ് അ​ലി, പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് റ​ബീ​ഷ് പു​രു​ഷോ​ത്ത​മ​ൻ, എം. ​ക​മ​റു​ദീ​ൻ അ​സി. എ​ൻ​ജി​നി​യ​ർ എ​ച്ച്. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.