വി​ശ്വ​ജ്യോ​തിയിലെ പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ച്ചു
Tuesday, October 27, 2020 9:48 PM IST
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ന്നു​വ​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ‘ബ്ലോ​ക്ചെ​യി​ൻ ടെ​ക്നി​ക്സ്’ സ​മാ​പി​ച്ചു. ​എ​ഐ​സി​ടി​ഇ​യു​ടെ കീ​ഴി​ലു​ള്ള അ​ട​ൽ അ​ക്കാ​ഡ​മി​യു​ടെ​യും കോ​ള​ജി​ലെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റേയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ഞ്ച​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​സി. ​പ്ര​ഫ.​ റി​റ്റി ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ രാ​ജ്യ​ത്തെ നൂ​റോ​ളം കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രും മ​റ്റ് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ത്തു.19​ന് ആ​രം​ഭി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​രാ​യ കേ​ര​ള ബ്ലോ​ക്ചെ​യി​ൻ അ​ക്കാ​ഡ​മി (കെ​ബി​എ) യി​ലെ വി​ദ​ഗ്ധ​രാ​ണ് ക്ലാ​സു​ക​ൾ ന​യി​ച്ച​ത്.
കേ​ര​ള​ത്തി​ൽ ത​ന്നെ എ​ല്ലാ ബ്രാ​ഞ്ചു​ക​ൾ​ക്കും ദേ​ശീ​യ അം​ഗീ​കാ​രം (എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ) ല​ഭി​ച്ച അ​പൂ​ർ​വം കോ​ള​ജു​ക​ളി​ലൊ​ന്നാ​ണ് വി​ശ്വ​ജ്യോ​തി. ഈ ​അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്രാ​ഞ്ച് തു​ട​ങ്ങു​ന്ന​തി​ന് എ​ഐ​സി​റ്റി​ഇ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.​ ഈ വ​ർ​ഷ​ത്തെ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ 138 കോ​ള​ജു​ക​ളി​ൽ 12-ാം സ്ഥാ​ന​മാ​ണ് കോ​ള​ജി​നു​ള്ള​ത്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍.​ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഹെ​ഡ് അ​മ​ൽ ഓ​സ്റ്റി​ൻ, ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ നെ​ടു​ന്പു​റ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​കെ.​ രാ​ജ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.