സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ 10 ശ​ത​മാ​നം കി​ട​ക്ക​ക​ൾ മാ​റ്റി​വ​യ്്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം
Tuesday, October 27, 2020 9:45 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് 10 ശ​ത​മാ​നം കി​ട​ക്ക​ക​ൾ നീ​ക്കി വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ 10 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.
തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 10 വെ​ന്‍റി​ലേ​റ്റ​ർ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കിത്സ നി​ഷേ​ധി​ക്കു​ന്ന​തും തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്ക് വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ​യും ക​ള​ക്‌ടറെ​യും എ​തി​ർ ക​ക്ഷി​ക​ളാ​ക്കി വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ. ​ടോം തോ​മ​സ് പൂ​ച്ചാ​ലി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​ഷ​നും ഐ​എം​എ​യ്ക്കും അ​ടു​ത്ത മാ​സം 11ന് ​ഹാ​ജ​രാ​കാ​ൻ അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജി​യു​മാ​യ ദി​നേ​ശ് എം.​പി​ള്ള നോ​ട്ടീ​സ് അ​യ​ച്ചു.
വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ 52 കാ​രി ചി​കി​ത്സ വൈ​കി​യ​തി​നെത്തുട​ർ​ന്ന് മ​രി​ച്ച സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ടോം ​തോ​മ​സ് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യ്ക്ക് പ​രാ​തി ന​ൽ​കി​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ പ​ത്ത് ശ​ത​മാ​നം കി​ട​ക്ക​ക​ൾ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി നീ​ക്കി വ​യ്ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ൽ ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. മ​റ്റ് ജി​ല്ല​ക​ളി​ൽ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും മ​റ്റും കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് വെ​ന്‍റി​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ൻ​ര​ക്ഷാസൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള​പ്പോ​ഴാ​ണ് ജി​ല്ല​യോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന.
തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പ് ര​ണ്ട് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ട്ടു വെ​ന്‍റി​ലേ​റ്റ​ർ കൂ​ടി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഡി​എം​ഒ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഐ​സി​യു​വി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​ന​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ത് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളെ ഇ​വി​ടെ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ജീ​വ​ന​ക്കാ​രു​ടെ അ​പ​ര്യാ​പ്ത​ത പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ ഐ​സി​യു​വി​ൽ നാ​ലു മ​ണി​ക്കൂ​ർ വീ​തം ആ​റു ഷി​ഫ്റ്റ് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണം. ഇ​തി​നു ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ താ​ത്ക്കാ​ലി​ക ജി​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ഒ​രു രോ​ഗി വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നും ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ൾ​ക്ക് പ​ര​മാ​വ​ധി ചി​കി​ത്സ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഡി​എം​ഒ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ചു.
ദു​ര​ന്ത​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന​വ​ർ​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്താ​നാ​യി ദേ​ശീ​യ ത​ല​ത്തി​ൽ 2010-ൽ ​കൊ​ണ്ടു വ​ന്ന പ്ര​ത്യേ​ക സ്കീ​മി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​കിത്സാസൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി നോ​ട്ടീ​സ് അ​യ​ച്ച​ത്.
ഇ​തി​നി​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ള​ക്‌ടർ ഇ​ട​പെ​ട്ട് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ.​ ടോം തോ​മ​സ് പൂ​ച്ചാ​ലി​ൽ വീ​ണ്ടും ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യ്ക്ക് പ​രാ​തി ന​ൽ​കി.