വീ​ട് ത​ക​ർ​ത്ത് മൂ​ന്നു​ല​ക്ഷം രൂ​പ​യും 40 പ​വ​ൻ സ്വ​ർ​ണ​വും ക​വ​ർ​ന്നു
Tuesday, October 27, 2020 9:45 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​ടി​ക്ക​ള​ത്ത് വ​യോ​ധി​ക​യു​ടെ വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ത്തു മൂ​ന്നു​ല​ക്ഷം രൂ​പ​യും 40 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു. 15 അം​ഗം ഗു​ണ്ടാ​സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പ​റ​യു​ന്നു. നാ​ലു​പേ​രെ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
പ​ന്ത​ടി​ക്ക​ളം ജ​ലീ​ന മേ​രി ഗി​ൽ​ബ​ർ​ട്ടി​ന്‍റെ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്. രാ​ജാ​ക്കാ​ട്, ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​ക​ളാ​യ ആ​ദ​ർ​ശ്, ജോ​സ​ഫ്, വി​ജ​യ​ൻ, അ​സീം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം ജെ​ലീ​ന​യു​ടെ വീ​ട് ആ​ക്ര​മി​ക്കു​ക​യും ക​ട്ടി​ലും മേ​ശ​യും അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ട്ട​ർ ടാ​ങ്കും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ അ​ടി​ച്ചും ക​ല്ലെ​റി​ഞ്ഞും ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ജ​നാ​ല​ക​ളും മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കും ത​ക​ർ​ത്തു. തു​ണി, പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ, ഗ്യാ​സ് സ്റ്റൗ​വ് തു​ട​ങ്ങി​യ​വ​യും ന​ശി​പ്പി​ച്ചു. ഏ​ല​ക്കാ വി​റ്റു​കി​ട്ടി​യ രൂ​പ​യും മ​രു​മ​ക്ക​ളു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് അ​പ​ഹ​രി​ച്ച​ത്. ആ​ക്ര​മ​ണം ന​ട​ക്കു​ന്പോ​ൾ ജ​ലീ​ന​യും അ​ഞ്ചു​വ​യ​സു​ള്ള പേ​ര​ക്കു​ട്ടി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​യെ​യും എ​ടു​ത്തു​കൊ​ണ്ട് ഇ​വ​ർ പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.
ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ശാ​ന്ത​ന്പാ​റ പോ​ലീ​സെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു. സ്ഥ​ല​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.