ക​ട​യു​ട​മ​യെ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച യു​വാ​വ് പി​ടി​യി​ൽ
Monday, October 26, 2020 10:29 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ പ​ണം ചോ​ദി​ച്ച ക​ട​യു​ട​മ​യെ കു​ത്തി​യ കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മ്ലാ​മ​ല എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന ര​മേ​ഷ് (27) നെ​യാ​ണ് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത്. മ്ലാ​മ​ല നാ​ലു​ക്ക​ണ്ടം സ്വ​ദേ​ശി അ​ൻ​ഷാ​ദ് ( 32 )നാ​ണ് നെ​ഞ്ചി​ൽ കു​ത്തേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​ണം ചോ​ദി​ച്ച വൈ​രാ​ഗ്യ​ത്തി​ലാ​ണ് കു​ത്തി​യ​ത്.
നെ​ഞ്ചി​ൽ ആ​ഴ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ൻ​ഷാ​ദ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ത്രീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.
പ്ര​തി​യെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.