ക്രൈ​സ്ത​വ മ​ത​ചി​ഹ്ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Monday, October 26, 2020 10:26 PM IST
തൊ​ടു​പു​ഴ: ക്രൈ​സ്ത​വ​ർ പൂ​ജ്യ​മാ​യി വ​ണ​ങ്ങു​ന്ന കു​രി​ശി​നെ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​വ​ഹേ​ളി​ക്കു​ന്ന​തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.
തി​രു​വ​ന്പാ​ടി​ക്കു സ​മീ​പം ക​ക്കാ​ടം​പൊ​യി​ൽ വാ​ളം​തോ​ട് കു​രി​ശു​മ​ല​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ നി​ര​ന്ത​ര​മാ​യി കു​രി​ശി​നെ അ​വ​ഹേ​ളി​ക്കു​ക​യും ക​ർ​ഷ​ക​രെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
പൂ​ഞ്ഞാ​റി​ന​ടു​ത്ത് പു​ല്ലു​പാ​റ​യി​ലും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് സ​മാ​ധാ​ന​പ​ര​മാ​യി ജീ​വി​ക്കു​ന്ന ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നും സം​സ്ഥാ​ന​ത്തെ മ​തേ​ത​ര ഐ​ക്യം ത​ക​ർ​ക്കു​ന്ന​തി​നു​മു​ള്ള ഗൂ​ഢ​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും രൂ​പ​ത സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.
മ​ത​സ്പ​ർ​ധ​യ്ക്ക് ശ്ര​മി​ക്കു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​രെ നി​ല​യ്ക്ക് നി​ർ​ത്ത​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത സ​മി​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പു​തി​യ​ടം വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
ട്ര​ഷ​റ​ർ ജോ​ണ്‍ മു​ണ്ട​ൻ​കാ​വി​ൽ, ഗ്ലോ​ബ​ൽ സ​മി​തി​യം​ഗം അ​ഡ്വ.​ജോ​സ് ഇ​ല​ഞ്ഞി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​ത്യു മ​ലേ​ക്കു​ടി, സി.​ജെ.​ അ​ഗ​സ്റ്റി​ൻ, ജോ​യി പോ​ൾ, ലൈ​ല സെ​ബാ​സ്റ്റ്യ​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​വി.​യു.​ ചാ​ക്കോ, ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ, റോ​ജോ ജോ​സ​ഫ്, സോ​ണി മാ​പ്പ​ല​ക​യി​ൽ, പി.​ജെ.​ ജോ​ർ​ജ്, ജോ​ജി നെ​ടു​ങ്ക​ല്ലേ​ൽ, ജോ​സ​ഫ് ഇ​ട​പ്പ​ഴ​ത്തി​ൽ, പി​ആ​ർ​ഒ സോ​ജ​ൻ അ​രീ​ക്കാ​ട്ട്, അം​ഗ​ങ്ങ​ളാ​യ വ​ള്ള​മ​റ്റം കു​ഞ്ഞ്, ബേ​ബി​ച്ച​ൻ നി​ധീ​രി, ജോ​സ് കാ​പ്പ​ൻ, സോ​ജ​ൻ ക​ന്നും പു​റ​ത്ത്, സ​ണ്ണി ക​ടൂ​ത്താ​ഴെ, ജെ​യിം​സ് തെ​ക്കേ​ൽ, ജോ​യി ക​ണ്ട​ത്തി​ൻ​ക​ര, ജോ​ണ്‍ വാ​ഴ​യി​ൽ, സ​ജി മൈ​ലാ​ടി, ജോ​സ് കൊ​ട്ടു​പ്പി​ള്ളി, ജോ​സ് പാ​ല​ക്കു​ഴി, മ​ത്ത​ച്ച​ൻ ക​ള​പ്പു​ര, ഗ​ർ​വാ​സി​സ് റാ​ത്ത​പ്പ​ള്ളി​ൽ, മോ​ൻ​സി മ​ങ്ങാ​ട്ട്, മാ​ത്യു കു​രി​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.