ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
Monday, October 26, 2020 10:22 PM IST
കാ​ഞ്ഞാ​ർ: ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദ​ന്പ​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ട്ട​യം അ​യ​ർ​ക്കു​ന്നം തേ​ത്തു​രു​ത്തി​ൽ അ​മ​ൽ കു​മാ​ർ (31), ഭാ​ര്യ അ​പ​ർ​ണ (26) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- അ​മ​ൽ കു​മാ​ർ- അ​പ​ർ​ണ ദ​ന്പ​തി​ക​ൾ​ക്ക് ര​ണ്ട് വ​യ​സാ​യ ഒ​രു കു​ട്ടി​യു​ണ്ട്. ഇ​ട​യ്ക്ക് അ​മ​ൽ​കു​മാ​ർ അ​റി​യാ​തെ ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യി. ഈ ​വി​വ​രം അ​റി​ഞ്ഞ് ഇ​രു​വ​രും ഒ​രു വ​ർ​ഷ​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു. പെ​രു​വ​ന്താ​നം സ്വ​ദേ​ശി​യാ​ണ് ഗ​ർ​ഭ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​യെ​ന്നും അ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യെ​ന്നും ഭ​ർ​ത്താ​വി​നെ പ​റ​ഞ്ഞു ധ​രി​പ്പി​ച്ചി​രു​ന്നു.
ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​യു​ള്ള​തു​കൊ​ണ്ട് ഭാ​ര്യ​യെ ഉ​പേ​ക്ഷി​ക്കാ​നും ഭ​ർ​ത്താ​വ് മ​ടി​ച്ചു. എ​ന്നാ​ൽ കു​ട്ടി​യു​ണ്ടാ​കു​ന്പോ​ൾ അ​നാ​ഥാ​ല​യ​ത്തി​ൽ ഏ​ല്പി​ക്കാ​മെ​ന്നും ഒ​ന്നി​ച്ച് താ​മ​സി​ക്കാ​മെ​ന്നും ഇ​വ​ർ ത​മ്മി​ൽ തീ​രു​മാ​നി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​പ​ർ​ണ​യ്ക്ക് പ്ര​സ​വ​വേ​ദ​ന​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് സു​ഹൃ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കും വ​ഴി​യാ​യി​രു​ന്നു പ്ര​സ​വം.
പ​ന്നി​മ​റ്റ​ത്ത് എ​ത്തി​യ ഇ​വ​ർ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​ന് മു​ന്പി​ൽ വാ​ഹ​നം നി​ർ​ത്തി അ​നാ​ഥാ​ല​യ​ത്തി​ലേ​ക്കു​ള്ള വ​ഴി തി​ര​ക്കി​യ ശേ​ഷം ക​ട​യി​ൽ നി​ന്ന് വാ​ങ്ങി​യ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് അ​പ​ർ​ണ ത​ന്നെ പൊ​ക്കി​ൾ​കൊ​ടി മു​റി​ച്ച ശേ​ഷ​മാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത്.
അ​തി​ന് ശേ​ഷം തി​രി​ച്ച് പോ​യ ഇ​വ​ർ നെ​ല്ലാ​പ്പാ​റ​യി​ൽ വ​ച്ച് വാ​ഹ​ന​ത്തി​ലെ ര​ക്തം ക​ഴു​കി​ക്ക​ള​യു​ക​യും വ​സ്ത്രം മാ​റു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ ശേ​ഷം സി​സി​ടി​വി ദൃ​ശ്യം നോ​ക്കി വാ​ഹ​ന ന​ന്പ​ർ മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് കോ​ട്ട​യ​ത്തെ​ത്തി വാ​ഹ​ന ഉ​ട​മ​യെ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​യാ​ൾ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് ദ​ന്പ​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു. അ​പ​ർ​ണ​യെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മ​ൽ കു​മാ​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
അ​പ​ർ​ണ​യു​ടെ കാ​മു​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്ന വി​വ​രം വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
എ​സ്ഐ​മാ​രാ​യ പി.​ടി ബി​ജോ​യി, ഇ​സ്മാ​യി​ൽ, എ​എ​സ്ഐ ഉ​ബൈ​സ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജ​ഹാ​ൻ, അ​ശ്വ​തി, കെ.​കെ ബി​ജു, ജോ​യി, അ​ന​സ്, ബി​ജു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റു ചെ​യ്തത്.