ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്ക് സ​ഞ്ചാരികൾ എ​ത്തി​തു​ട​ങ്ങി
Monday, October 26, 2020 10:22 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് ഭീ​തി​യി​ലും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് പ്ര​തീ​ക്ഷ​യു​ടെ വെ​ളി​ച്ചം വി​ത​റി ഇ​ടു​ക്കി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ തു​റ​ന്നു​ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യും എ​ത്തി​ത്തു​ട​ങ്ങി​യ​ത്. അ​ണ​ക്കെ​ട്ടി​ൽ സ​ന്ദ​ർ​ശ​നാ​നു​മ​തി ല​ഭി​ച്ച​തോ​ടെ ഹി​ൽ​വ്യൂ പാ​ർ​ക്കി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലെ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബോ​ട്ട് സ​വാ​രി​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഇ​ടു​ക്കി​യി​ലേ​ക്ക് കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്കു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​ണ് സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. പ​ത്തു​വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി​യി​ല്ല.

അ​ണ​ക്കെ​ട്ടി​ലൂ​ടെ ബ​ഗ്ഗി​കാ​ർ സ​വാ​രി​ക്കും ഹി​ൽ​വ്യു​പാ​ർ​ക്കി​ലെ അ​ഡ്വ​ഞ്ച​ർ ടൂ​റി​സ​ത്തി​നും ബോ​ട്ട് സ​വാ​രി​ക്കും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ഇ​തു കു​ടും​ബ​മാ​യി എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രാ​നാ​വാ​ത്ത​തി​നാ​ൽ കു​ടും​ബ​മാ​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ട്. അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് 25 രൂ​പ​യാ​ണ് പ്ര​വേ​ശ​ന​ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്.

ഹി​ൽ​വ്യൂ​പാ​ർ​ക്ക് സ​ന്ദ​ർ​ശ​ന​വും, ബോ​ട്ടിം​ഗും എ​ല്ലാ ദി​വ​സ​വു​മു​ണ്ട്. 20 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ബോ​ട്ടി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് പ​ത്തു​പേ​രെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. അ​ര മ​ണി​ക്കൂ​റാ​ണ് ബോ​ട്ട് യാ​ത്ര. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് സം​ഭ​ര​ണ​ശേ​ഷി​യോ​ട് അ​ടു​ക്കു​ക​യാ​ണ്. അ​തി​നാ​ൽ​ത​ന്നെ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന അ​ണ​ക്കെ​ട്ട് മ​നോ​ഹ​ര കാ​ഴ്ച​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു സ​ഞ്ചാ​രി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ കോ​വി​ഡ് ത​ക​ർ​ത്തെ​റി​ഞ്ഞ സ​മ​സ്ത മേ​ഖ​ല​യി​ലും പു​ത്ത​നു​ണ​ർ​വു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വി​ട​ത്തെ വ്യാ​പാ​രി​ക​ള​ട​ക്ക​മു​ള്ള​വ​ർ.