സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു
Sunday, October 25, 2020 10:17 PM IST
ചെ​ന്പ​ക​പ്പാ​റ: കേ​ര​ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു പ​ള്ളി​ക്കാ​നം ചെ​ന്പ​ക​പ്പാ​റ കു​പ്പ​ച്ചാം​പ​ടി പി​എം​ജി​എ​സ് വൈ ​റോ​ഡി​ൽ കു​പ്പ​ക്ക​ൽ​പ​ടി, ആ​ണ്ടു​കു​ന്നേ​ൽ​പ​ടി ഭാ​ഗ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു.
മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി 2017 -18 കാ​ല​ങ്ങ​ളി​ൽ മൂ​ന്നു​കോ​ടി 33 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ റോ​ഡി​ൽ 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നു​പോ​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​ന്ത്രി എം​എം മ​ണി​യു​ടെ എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നും 52 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

സ്ഥാ​ന​മേ​ൽ​ക്കും

തൊ​ടു​പു​ഴ: യു​ഡി​എ​ഫ് ജി​ല്ലാ ചെ​ർ​മാ​നാ​യി എ​സ്.​ അ​ശോ​ക​നും, ക​ണ്‍​വീ​ന​റാ​യി പ്ര​ഫ. എം.​ജെ. ​ജേ​ക്ക​ബും സെ​ക്ര​ട്ട​റി​യാ​യി കെ.​സു​രേ​ഷ് ബാ​ബു​വും നാ​ളെ ചു​മ​ത​ല ഏ​ൽ​ക്കും.
തൊ​ടു​പു​ഴ രാ​ജീ​വ് ഭ​വ​നി​ൽ രാ​വി​ലെ 8.30ന് ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഡീ​ൻ കു​ര്യ​ക്കോ​സ് എം​പി, പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ​മാ​രാ​യ ഇ.​എം. ആ​ഗ​സ്തി, എ.​കെ. മ​ണി, മാ​ത്യു സ്റ്റീ​ഫ​ൻ, സു​ലൈ​മാ​ൻ റാ​വു​ത്ത​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ റോ​യി കെ.​പൗ​ലോ​സ്, ടോ​മി ക​ല്ലാ​നി, തോ​മ​സ് രാ​ജ​ൻ, എം.​എ​ൻ.​ ഗോ​പി, ജോ​യി തോ​മ​സ്, ടി​ജി​ജി കൈ​മ​ൾ, എ.​പി ഉ​സ്മാ​ൻ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ടി.​എം.​ സ​ലിം, സി.​പി കൃ​ഷ്ണ​ൻ, കെ.​എം.​ ഷു​ക്കൂ​ർ, എം.​എ​സ്.​ മു​ഹ​മ്മ​ദ്, ജി.​ ബേ​ബി, മാ​ർ​ട്ടി​ൻ മാ​ണി, കെ.​എ. ​കു​ര്യ​ൻ, സി.​കെ.​ ശി​വ​ദാ​സ്, രാ​ജു മു​ണ്ട​ക്കാ​ട്ട്, അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, കൊ​ച്ചു​ത്രേ​സ്യ പൗ​ലൗ​സ്, എം.​കെ.​ പു​രു​ഷോ​ത്ത​മ​ൻ, ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, സി.​പി.​മാ​ത്യു, ആ​ർ.​ബാ​ല​ൻ പി​ള്ള, കെ.​വി ജോ​ർ​ജ് ക​രി​മ​റ്റം, പി.​എ ജോ​സ​ഫ്, കെ.​ടി മൈ​ക്കി​ൾ, ജോ​യി വെ​ട്ടി​ക്കു​ഴി, സി​സി​ലി ജോ​സ്, പി.​എം. അ​ബ്ബാ​സ്, ത​ന്പി മ​നു​ങ്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.