സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ർ സു​ര​ക്ഷാനി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ല
Sunday, October 25, 2020 10:17 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ സ്ര​വ​പ​രി​ശോ​ധ​ന​ക്ക് എ​ത്തു​ന്ന​വ​ർ സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. തോ​ട്ടം മേ​ഖ​ല​യി​ൽ​നി​ന്നും കൂ​ട്ട​ത്തോ​ടെ എ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം നെ​ടു​ങ്ക​ണ്ട​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​താ​യാ​ണ് പ​രാ​തി.
നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​വ​സേ​ന സ്ര​വ​പ​രി​ശോ​ധ​ന​ക്കാ​യി നെ​ടു​ങ്ക​ണ്ട​ത്തെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ എ​ത്തു​ന്ന​ത്.
ഇ​വ​രി​ൽ പ​ല​രും സ്വ​ന്തം വാ​ഹ​ന​ത്തി​ലും ഓ​ട്ടോ-​ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ലും യാ​തൊ​രു സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് എ​ത്തു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.
തോ​ട്ടം മേ​ഖ​ല​ക​ളി​ൽ പ​ണി​ക്കാ​യി എ​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ലു​ട​മ​ക​ൾ​ത​ന്നെ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ കു​ത്തി​നി​റ​ച്ച് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം തൊ​ഴി​ലാ​ളി​ക​ളു​മാ​യി എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കു​ക​യും ചെ​യ്യു​ക​യാ​ണ്.
പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ കൂ​ട്ടം​കൂ​ടു​ക​യും ഹോ​ട്ട​ലു​ക​ളി​ൽ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും മ​റ്റു​ള്ള ക​ട​ക​ളി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യും ചെ​യ്താ​ണ് മ​ട​ങ്ങു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ളും ആ​രോ​പി​ക്കു​ന്നു.
ഇ​ത്ത​ര​ത്തി​ൽ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ൾ നി​ര​വ​ധി ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ഇ​ട​പെ​ട്ട് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
ഇ​തി​നി​ടെ നെ​ടു​ങ്ക​ണ്ട​ത്തെ കോ​വി​ഡ് ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ സ്ര​വ​പ​രി​ശോ​ധ​ന​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.
പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് സ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് നി​ൽ​ക്കു​ന്ന​തി​നും പ്രാ​യ​മാ​യ​വ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും വി​ശ്ര​മി​ക്കാ​നും സൗ​ക​ര്യ​മി​ല്ലെ​ന്നാ​ണ് പ​രാ​തി.
സെ​ന്‍റ​റി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് ടൊ​യ് ലെ​റ്റ് സൗ​ക​ര്യ​വു​മി​ല്ല.
സ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് നി​ൽ​ക്കു​ന്ന​വ​ർ മ​ണി​ക്കൂ​റു​ക​ൾ വെ​യി​ല​ത്ത് നി​ൽ​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.