മൂ​ന്നാ​ർ വീ​ണ്ടും ഉ​ണ​രു​ന്നു
Sunday, October 25, 2020 10:15 PM IST
മൂ​ന്നാ​ർ: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അ​യ​വു​വ​ന്ന​തോ​ടെ മൂ​ന്നാ​റി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റു​ന്നു. പൂ​ജാ അ​വ​ധി പ്ര​മാ​ണി​ച്ച് തു​ട​ർ​ച്ച​യാ​യു​ള്ള അ​വ​ധി​ദി​വ​സ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് നൂ​റു​ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ മാ​ട്ടു​പ്പെ​ട്ടി, രാ​ജ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​യ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും സ്വ​ന്തം കാ​റു​ക​ളി​ലു​മെ​ത്തി​യ​വ​രാ​യി​രു​ന്നു കൂ​ടു​ത​ൽ​പേ​രും.
മൂ​ന്നാ​റി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മാ​ട്ടു​പ്പെ​ട്ടി​യി​ൽ വ്യാ​പാ​ര മേ​ഖ​ല​യും സ​ജീ​വ​മാ​യി. സ​ന്ദ​ർ​ശ​ക​രു​ടെ ഇ​ഷ്ട​വി​ഭ​വ​മാ​യ ചോ​ള​വും കാ​ര​റ്റു​മെ​ല്ലാം വ​ഴി​യോ​ര​ങ്ങ​ളി​ലെ പെ​ട്ടി​ക്ക​ട​ക​ളി​ൽ വീ​ണ്ടും എ​ത്തി.
എ​ട്ടു​മാ​സം മു​ന്പാ​ണ് കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ൽ സ​ർ​ക്കാ​ർ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യ മൂ​ന്നാ​ർ നി​ശ്ച​ല​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ചി​ന്നാ​ർ, ബോ​ഡി​മെ​ട്ട് ചെ​ക്ക്പോ​സ്റ്റു​ക​ൾ തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​തി​ർ​ത്തി​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും ഏ​റി​യ​തോ​ടെ കൂ​ടു​ത​ൽ​പേ​ർ മൂ​ന്നാ​റി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
അ​ന്ത​ർ സം​സ്ഥാ​ന പാ​തി​യി​ലൂ​ടെ​യു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ന്ന​തോ​ടെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കും. ഇ​തോ​ടെ മൂ​ന്നാ​റി​ലെ ഹോ​ട്ട​ൽ, റി​സോ​ർ​ട്ട് വ്യ​വ​സാ​യ​വും പൂ​ർ​ണ​സ്ഥി​തി​യി​ലെ​ത്തു​മെ​ന്നാ​ണ് ടൂ​റി​സം രം​ഗ​ത്തു​ള്ള​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.