ജി​ല്ലാ​ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്
Friday, October 23, 2020 9:58 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന പ​രാ​തി​ക​ൾ/ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​ഞ്ചു താ​ലൂ​ക്കു​ക​ളി​ലു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് - സ​ഫ​ലം 2020-ന്‍റെ ദേ​വി​കു​ളം താ​ലൂ​ക്കി​ന്‍റെ അ​ദാ​ല​ത്ത് ന​വം​ബ​ർ ആ​റി​ന് രാ​വി​ലെ 10 മു​ത​ൽ ന​ട​ത്തും.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി, പ്ര​കൃ​തി​ക്ഷോ​ഭം, റേ​ഷ​ൻ​കാ​ർ​ഡ് ബി​പി​എ​ൽ ആ​ക്കു​ന്ന​ത് എ​ന്നി​വ ഒ​ഴി​കെ​യു​ള​ള വി​ഷ​യ​ങ്ങ​ളി​ൽ പ​രാ​തി​ക​ൾ/ അ​പേ​ക്ഷ​ക​ൾ https://edistrict.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടോ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യോ ഇ​ന്നു​മു​ത​ൽ ന​വം​ബ​ർ ഒ​ന്നു​വ​രെ ജി​ല്ലാ​ക​ള​ക്ട​ർ​ക്ക്സ​മ​ർ​പ്പി​ക്കാം.
അ​പേ​ക്ഷ​ക​ർ​ക്ക് അ​ദാ​ല​ത്ത് ദി​വ​സം താ​ലൂ​ക്ക് ഓ​ഫീ​സ്/​വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ കോ​വി​ഡ് 19 സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാം.