മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തി​നെ​തി​രെ സ​മ​രം
Friday, October 23, 2020 9:58 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ദ്രോ​ഹ, മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി 27-ന് ​ജി​ല്ല​യി​ലെ നി​യോ​ജ​ക​മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് പാ​ർ​ട്ടി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലേ​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു.
ക​ർ​ഷ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ബി​ല്ലു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്കു​ക, യു​എ​പി​എ ചു​മ​ത്തി അ​കാ​ര​ണ​മാ​യി അ​റ​സ്റ്റു​ചെ​യ്ത ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ധി​ക്ക് കാ​പ്പ​നെ​യും മോ​ചി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.

ജോ​സ് വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്നു

ഉ​പ്പു​ത​റ: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​പ്പു​ത​റ മ​ണ്ഡ​ലം ക​മ്മി​റ്റി കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ് വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് കോ​ഴി​മ​ല യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. പു​നഃ​സം​ഘ​ടി​പ്പി​ച്ച മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി ലാ​ൽ ഏ​ബ്ര​ഹാം ക​ടു​മ്മാ​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജോ​ർ​ജ് ആ​ലാ​നി, തോ​മ​സ് ആ​നി​ക്കു​ഴി​യി​ൽ, ജോ​യി ക​ട്ട​ക്ക​യം - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഷാ​ജി മു​ത്തു​മാം​കു​ഴി, ബോ​ബ​ൻ പ്ലാ​ത്ത​റ, അ​പ്പ​ച്ച​ൻ ക​ട്ട​ക്ക​യം - ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, ടോ​മി പാ​ഴു​കു​ന്നേ​ൽ, ഷാ​ജി ചി​റ്റ​പ്പ​നാ​ട്ട്, ടോ​മി കോ​ഴി​ക്കോ​ട്ട്, ലാ​ലി​ച്ച​ൻ വാ​ളി​കു​ളം - സെ​ക്ര​ട്ട​റി​മാ​ർ, ടോ​മി നെ​ല്ലു​വേ​ലി​ൽ - ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.