നി​യ​ന്ത്ര​ണം വി​ട്ട കാ​ർ അ​പ​ക​ട​ത്തി​ൽപ്പെട്ടു
Friday, October 23, 2020 9:54 PM IST
കു​ട​യ​ത്തൂ​ർ: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​തി​ൽ ത​ക​ർ​ത്ത് ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം.
മൂ​ല​മ​റ്റം ഭാ​ഗ​ത്തു നി​ന്നും തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ൽ ത​ക​ർ​ത്ത കാ​ർ ശ​രം​കു​ത്തി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട​ത് . മൂ​ല​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.