ജ​ല​ അ​ഥോ​റി​റ്റി ക​ണ​ക്‌ഷൻ വി​ച്ഛേ​ദി​ച്ചു: വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, October 23, 2020 9:54 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് കാ​ല​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം വീ​ട്ടു​വാ​ട​ക കു​ടി​ശി​ക​യാ​യ​തി​ന്‍റെ പേ​രി​ൽ വാ​ട​ക വീ​ട്ടി​ലെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച ജ​ല​അ​ഥോ​റി​റ്റി​യു​ടെ ന​ട​പ​ടി​യെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
ജ​ല അ​ഥോ​റി​റ്റി തൊ​ടു​പു​ഴ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.
മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. തൊ​ടു​പു​ഴ സ്വ​ദേ​ശി​നി രാ​ധാ ശ്രീ​കു​മാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വാ​ട​ക കു​ടി​ശി​ക​യു​ടെ പേ​രി​ൽ വീ​ട്ടു​ട​മ ഇ​വ​രു​ടെ വീ​ടി​ന്‍റെ ഗേ​റ്റ് താ​ഴി​ട്ട് പൂ​ട്ടി​യി​രു​ന്നു.
ഇ​തി​ന് ശേ​ഷ​മാ​ണ് ജ​ല അ​ഥോ​റി​റ്റി കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​ത്. വീ​ട്ടു​ട​മ​ക്ക് വാ​ട​ക ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​നം കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് പ​രാ​തി.