തേ​യി​ല മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി: സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മെ​ന്ന്
Friday, October 23, 2020 9:49 PM IST
മൂ​ന്നാ​ർ:​കോ​വി​ഡി​നെ തു​ട​ർ​ന്നു പ്ര​തി​സ​ന്ധി​യി​ലാ​യ തേ​യി​ല വ്യ​വ​സാ​യ​ത്തി​ന്‍റെ ത​ള​ർ​ച്ച നീ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.​
ലോ​ക്ക് ഡൗ​ണ്‍​മൂ​ലം യ​ഥാ​സ​മ​യം കൊ​ളു​ന്തെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം​മൂ​ല​മു​ണ്ടാ​യ ഉ​ത്പാ​ദ​ന​ത്തി​ലെ ഇ​ടി​വു​മാ​ണ് തേ​യി​ല​കൃ​ഷി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്.​വി​പ​ണി​യി​ൽ തേ​യി​ല​യു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ വി​ല വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും തേ​യി​ല വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യെ​യാ​ണ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​യ​റ്റു​മ​തി​യി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വു​ണ്ടാ​യ​തും ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.
ആ​ഗോ​ള വി​പ​ണി​യി​ൽ ത​ക​ർ​ച്ച നേ​രി​ട്ട​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ കൂ​ടു​ത​ൽ വി​പ​ണി സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് തോ​ട്ടം മേ​ഖ​ല​യി​ൽ നി​ന്നു​യ​രു​ന്ന ആ​വ​ശ്യം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ മ​റി​ക​ട​ക്കു​വാ​ൻ സ​ർ​ക്കാ​രും ടീ ​ബോ​ർ​ഡും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
പ​ച്ച​ക്കൊ​ളു​ന്തി​ന്‍റെ വി​ല ഉ​യ​ർ​ന്നെ​ങ്കി​ലും ഉ​ത്പാ​ദ​ന​ത്തി​ൽ ഇ​ടി​വു വ​ന്ന​തോ​ടെ​യാ​ണ് തേ​യി​ല വ്യ​വ​സാ​യ​ത്തി​ൽ വ​ലി​യ മാ​ന്ദ്യം ഉ​ണ്ടാ​യ​ത്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കേ​ണ്ട​തു​ണ്ട്.
ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ തേ​യി​ല ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ​ർ​വേ ന​ട​ത്തി അ​തു​വ​ഴി തേ​യി​ല​യു​ടെ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ തോ​ത് മ​ന​സി​ലാ​ക്കി വി​പ​ണ​ന സാ​ധ്യ​ത ക​ണ്ടെ​ത്ത​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. സി​വി​ൽ സ​പ്ലൈ​സ് വ​ഴി തേ​യി​ല​യ്ക്ക് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ത​ന്നെ കൂ​ടു​ത​ൽ വി​പ​ണി ക​ണ്ടെ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​വും സം​ജാ​ത​മാ​ക്ക​ണം . രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ തേ​യി​ല ക​യ​റ്റു​മ​തി​ക്ക് വ​ന്ന തി​രി​ച്ച​ടി മൂ​ലം തേ​യി​ല വി​പ​ണ​ന​ത്തി​ന് പു​തു സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തേ​ണ്ട ചു​മ​ത​ല ടീ ​ബോ​ർ​ഡി​നു​ണ്ടെ​ങ്കി​ലും ഇ​വ​ർ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.
തേ​യി​ല​യു​ടെ ഉ​ത്പാ​ദ​ന​ത്തി​നു സം​ഭ​വി​ക്കു​ന്ന ഇ​ടി​വ് തൊ​ഴി​ൽ മേ​ഖ​ല​യി​ലും ആ​ശ​ങ്ക സൃഷ്‌ടിക്കുന്നു. ഉ​ത്പാ​ദ​നം കു​റ​യു​ന്ന പ​ക്ഷം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽനഷ്‌ടം സം​ഭ​വി​ക്കു​ക​യും വേ​ത​ന​ത്തി​ൽ കു​റ​വു വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ക​യും ചെ​യ്യും. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ട് സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് തേ​യി​ല വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.