ഇ​രു​ളി​റ​ങ്ങി​യാ​ൽ ഇ​വി​ടം സു​ര​ക്ഷി​ത​മ​ല്ല; പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ ഗ്രാ​മീ​ണ​ർ
Thursday, October 22, 2020 11:46 PM IST
മ​റ​യൂ​ർ: നേ​രം ഇ​രു​ണ്ടു​തു​ട​ങ്ങി​യാ​ൽ കാ​ട്ടു​പോ​ത്തു​ക​ൾ വീ​ടി​നു ചു​റ്റു​മെ​ത്തും. വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യാ​തെ ഗ്രാ​മ​വാ​സി​ക​ൾ വീ​ടി​നു​ള്ളി​ൽ ഭ​യ​ന്നു ക​ഴി​യ​ണം. മ​റ​യൂ​ർ പ​ള്ള​നാ​ടി​ന്‍റെ ഗ​തി​യാ​ണി​ത്.

വൈ​കു​ന്നേ​രം ആ​റോ​ടെ ഗ്രാ​മ​ത്തി​ലെ​ത്തു​ന്ന കാ​ട്ടു​പോ​ത്തു​ക​ൾ നേ​രം പു​ല​രു​ന്പോ​ഴാ​ണ് കാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്. ഗ്രാ​മ​ത്തി​ലെ വീ​ടു​ക​ളു​ടെ ചു​റ്റും ക​റ​ങ്ങി​ന​ട​ക്കു​ന്ന കാ​ട്ടു​പോ​ത്തു​ക​ൾ മു​റ്റ​ത്തു​ള്ള പൂ​ച്ചെ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ശി​പ്പി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ നാ​ലോ​ടെ ഗ്രാ​മ​വാ​സി​യാ​യ മു​ത്തു​വി​ന്‍റെ മ​ക​ൾ ആ​റു​വ​യ​സു​കാ​രി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ​ത്തോ​ളം കാ​ട്ടു​പോ​ത്തു​ക​ൾ റോ​ഡി​ൽ നി​ര​ന്നു​നി​ന്ന് ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷ​ണാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

അ​തി​ന​ടു​ത്ത ദി​വ​സം മം​ഗ​ളം​പാ​റ​യി​ലെ​ത്തി​യ കാ​ട്ടു​പോ​ത്ത് കാ​പ്പി​ത്തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ത്തി​രു​ന്ന പേ​ച്ചി​യ​മ്മ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ര​ക്ഷ​പെ​ട്ട് ഓ​ടു​ന്ന​തി​നി​ടെ ഇ​വ​ർ​ക്ക് വീ​ണു പ​രി​ക്കേ​റ്റു.

ക​ഴി​ഞ്ഞ​ദി​വ​സം ഗ്രാ​മ​ത്തി​ലൂ​ടെ ക​റ​ങ്ങി​യ കാ​ട്ടു​പോ​ത്ത് ര​ണ്ടേ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്തെ വാ​ഴ, ക​വു​ങ്ങ്, കാ​പ്പി തു​ട​ങ്ങി​യ​വ ന​ശി​പ്പി​ച്ചു. മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് കാ​ട്ടു​പോ​ത്തി​ൻ​കൂ​ട്ടം ഒ​റ്റ രാ​ത്രി​കൊ​ണ്ട് വ​രു​ത്തി​യ​ത്.