വ​യോ​ധി​ക​ന്‍റെ പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച ഭൂ​മി കൈ​യേ​റി​യ​താ​യി പ​രാ​തി
Thursday, October 22, 2020 11:42 PM IST
ചെ​റു​തോ​ണി: 2018-ലെ ​പ്ര​ള​യ​ത്തി​ൽ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​തി​നെ​തു​ട​ർ​ന്ന് വീ​ടും പു​ര​യി​ട​വും ഒ​ഴു​കി​പ്പോ​യ വ​യോ​ധി​ക​ന്‍റെ ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി മു​ക്കി. സ്ഥ​ല​ത്തെ നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വു​പോ​ലും മ​റി​ക​ട​ന്ന് പാ​റ പൊ​ട്ടി​ച്ചാ​ണ് അ​യ​ൽ​വാ​സി ഭൂ​മി കൈ​യേ​റി​യ​ത്.
ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​തി​നെ​തു​ട​ർ​ന്ന് വെ​ള്ളം ഒ​ഴു​കി​യെ​ത്തി വീ​ടും കൃ​ഷി​യി​ട​വും ന​ഷ്ട​പ്പെ​ട്ട ചി​റ്റ​പ്പ​നാ​ട്ട് മാ​ത്യു ജോ​സ​ഫാ​ണ് അ​വ​ശേ​ഷി​ച്ച ഭൂ​മി​ക്കാ​യി പ​രാ​തി ന​ൽ​കി​യ​ത്. ചെ​റു​തോ​ണി പു​ഴ​യോ​ടു​ചേ​ർ​ന്നു​ള്ള ഭൂ​മി​യും വീ​ടും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​പ്പോ​യി​രു​ന്നു. റോ​ഡി​ന് മു​ക​ൾ​ഭാ​ഗ​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​മി​യാ​ണ് അ​യ​ൽ​വാ​സി കൈ​യേ​റി​യ​താ​യി പോ​ലീ​സി​ലും റ​വ​ന്യു വ​കു​പ്പി​ലും പ​രാ​തി ന​ൽ​കി​യ​ത്. വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ​തി​നാ​ൽ വാ​ഴ​ത്തോ​പ്പ് ഭാ​ഗ​ത്ത് മാ​റി​ത്താമ​സി​ക്കു​ക​യാ​ണ് മാ​ത്യു.

നി​ർ​മാ​ണ നി​രോ​ധി​ത മേ​ഖ​ല​യി​ൽ​പെ​ട്ട ചെ​റു​തോ​ണി -ആ​ലി​ൻ​ചു​വ​ട് റോ​ഡി​നോ​ടു ചേ​ർ​ന്നാ​ണ് ഭൂ​മി കൈ​യേ​റി​യി​രി​ക്കു​ന്ന​ത്. ഈ​ഭാ​ഗ​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​റ പൊ​ട്ടി​ച്ച് നി​ർ​മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. പ​രാ​തി​ന​ൽ​കി നാ​ളു​ക​ളാ​യി​ട്ടും യാ​തൊ​രു അ​ന്വേ​ഷ​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മാ​ത്യു ജോ​സ​ഫ് പ​റ​യു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​മ​തി​കൂ​ടാ​തെ പ​റ​ന്പി​ലൂ​ടെ വൈ​ദ്യു​തി ബോ​ർ​ഡ് സ​ർ​വീ​സ് ലൈ​ൻ വ​ലി​ച്ചി​ട്ടു​മു​ണ്ട്. വൈ​ദ്യു​ത പോ​സ്റ്റി​ൽ​നി​ന്നും 350 മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള വ്യ​ക്തി​ക്കാ​ണ് മാ​ത്യു​വി​ന്‍റെ പ​റ​ന്പി​ലൂ​ടെ സ​ർ​വീ​സ് ലൈ​ൻ വ​ലി​ച്ച് വൈ​ദ്യു​തി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.
ചെ​റു​തോ​ണി മു​ത​ൽ ആ​ലി​ൻ​ചു​വ​ട് വ​രെ​യു​ള്ള ഭാ​ഗം പ്ര​ള​യ​ത്തി​ൽ വ​ലി​യ​തോ​തി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട മേ​ഖ​ല​യാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള എ​ല്ലാ​വി​ധ നി​ർ​മാ​ണ​ങ്ങ​ളും സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ റോ​ഡ് പു​റ​ന്പോ​ക്ക് ഉ​ൾ​പ്പെ​ടെ കൈ​യേ​റി പ​ല​രും നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും പാ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പൊ​ട്ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു.

വ​ലി​യ പാ​റ​യും മ​ണ്ണും ഇ​ട​ക​ല​ർ​ന്ന ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​മാ​ണി​ത്. ഇ​വി​ടെ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​റ​പൊ​ട്ടി​ക്കു​ന്ന​തും നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തും മ​ണ്ണി​ടി​ച്ചി​ലി​നും ഗ​താ​ഗ​ത​ത​ട​സ​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.