അ​ഞ്ചു​രു​ളി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം: സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു
Thursday, October 22, 2020 11:42 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ അ​ഞ്ചു​രു​ളി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം തു​റ​ന്ന​തോ​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. കാ​ഞ്ചി​യാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഞ്ചു​രു​ളി​യി​ൽ നാ​ലു​ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി നി​ർ​മി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കും. മേ​ഖ​ല​യി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സു​ര​ക്ഷാ​വേ​ലി നി​ർ​മി​ക്കു​ക​യും അ​ഞ്ചു​രു​ളി​യി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ത​രം അ​നു​സ​രി​ച്ച് പാ​സ് ഏ​ർ​പ്പെ​ടു​ത്തും. ഘ​ട്ടം​ഘ​ട്ട​മാ​യി വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നാ​ണ് യോ​ഗ​തീ​രു​മാ​നം. .

യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ത​ങ്ക​മ​ണി സു​രേ​ന്ദ്ര​ൻ, ബി​ന്ദു മ​ധു​കു​ട്ട​ൻ, ഇ​ന്ദു സാ​ബു, വി​ജ​യ​കു​മാ​രി ജ​യ​കു​മാ​ർ, ഷീ​ന ജേ​ക്ക​ബ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ടി. ഷൈ​ല​ജ,് രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ ജോ​യി ഈ​ഴ​ക്കു​ന്നേ​ൽ, വി.​വി. ജോ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു