മൂ​ല​മ​റ്റം ഐ​എ​ച്ച്ഇ​പി സ്കൂ​ളി​ൽ തീ ​തു​പ്പാ​ത്ത തീ​വ​ണ്ടി​യെ​ത്തി
Thursday, October 22, 2020 11:22 PM IST
മൂ​ല​മ​റ്റം: തീ​വ​ണ്ടി കാ​ണ​ണ​മെ​ങ്കി​ൽ ഇ​നി മൂ​ല​മ​റ്റം ഐ​എ​ച്ച്ഇ​പി സ്കൂ​ളി​ൽ എ​ത്തി​യാ​ൽ മ​തി. തീ​വ​ണ്ടി​യു​ടെ മാ​തൃ​ക​യി​ൽ പെ​യി​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന സ്കൂ​ൾ ചു​മ​രു​ക​ളാ​ണ് ഇ​വി​ടെ കൗ​തു​ക​ക്കാ​ഴ്ച​യാ​കു​ന്ന​ത്.

ദൂ​ര​ക്കാ​ഴ്ച​യി​ൽ ഒ​രു തീ​വ​ണ്ടി കി​ട​ക്കു​ന്ന​താ​ണെ​ന്നേ തോ​ന്നൂ. സ്കൂ​ളി​ലെ പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളാ​യ പി.​ആ​ർ.​സു​രേ​ഷ്, ബെ​ഞ്ച​മി​ൻ ബി​ജു, പി.​ആ​ർ.​ മ​ധു ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​രു​ണ്‍, നി​വി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​വ​ർ​ണ​ക്കാ​ഴ്ച സ്കൂ​ൾ ഭി​ത്തി​യി​ൽ ഒ​രു​ക്കി​യ​ത്.

ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ പ്ര​തീ​തി ഇ​വി​ടെ എ​ത്തി​യാ​ൽ അ​നു​ഭ​വ​പ്പെ​ടും. ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ല​യ​ത്തി​ൽ 150 കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. കോ​വി​ഡ് മൂ​ലം ക്ലാ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തീ​വ​ണ്ടി​യു​ടെ ചി​ത്രം കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന വി​ഷ​മം ഉ​ണ്ട്. എ​സ്എ​സ്എ യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു ജോ​ർ​ജും പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ലും ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കി.