സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി: ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യും ജീ​വ​ന​ക്കാ​രും പാ​ട​ത്തി​റ​ങ്ങി
Thursday, October 22, 2020 11:19 PM IST
അ​ടി​മാ​ലി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​റ​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പാ​റ​ത്തോ​ട്ടി​ൽ ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്ത് നെ​ൽ​കൃ​ഷി തു​ട​ങ്ങി. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്. മൂ​ന്നു​വ​ർ​ഷ​മാ​യി കൃ​ഷി​ചെ​യ്യാ​തെ കി​ട​ന്ന പാ​ടം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന​ത്. ഭ​ര​ണ​സ​മി​തി​യും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഒ​രു​ക്കി​യ പാ​ട​ത്ത് ഇ​ന്ന് വി​ത്ത് വി​ത​യ്ക്കും.

അ​ന്യ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന നെ​ൽ​കൃ​ഷി പു​തി​യ ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​മാ​കാ​നാ​ണ് ഈ ​കൃ​ഷി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. വി​ജ​യ​ൻ പ​റ​ഞ്ഞു. തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ലും നെ​ൽ​കൃ​ഷി ചെ​യ്യാ​നാ​ണ് ഭ​ര​ണ​സ​മി​തി ആ​ലോ​ചി​ക്കു​ന്ന​ത്. പാ​റ​ത്തോ​ട് പാ​ല​പ​റ​ന്പി​ൽ ഷെ​ല്ലി ജോ​ർ​ജിന്‍റേതാ​ണ് പാ​ടം. ടി​ല്ല​ർ ജോ​ലി​ക്കും മ​റ്റു​മാ​യി ഇ​തു​വ​രെ പ​തി​നാ​യി​രം രൂ​പ ചെ​ല​വാ​യി. പ്ര​സി​ഡ​ന്‍റി​നോ​ടൊ​പ്പം പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി പി.​സി. രാ​ജ​ശേ​ഖ​ര​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ൽ കൃ​ഷി.