റാ​ങ്ക് പ​ട്ടി​ക അ​വ​ഗ​ണി​ച്ച് കാ​രാ​ർ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, October 21, 2020 9:31 PM IST
നെ​ടു​ങ്ക​ണ്ടം: പാ​ന്പാ​ടും​പാ​റ ഏ​ലം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഫാ​മി​ലേ​ക്ക് റാ​ങ്ക് ലി​സ്റ്റി​ൽ​നി​ന്നും നി​യ​മ​നം ന​ട​ത്തു​ന്നി​ല്ലെ​ന്നു പ​രാ​തി. തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തി​നാ​യി ശാ​രീ​രി​ക ക്ഷ​മ​താ പ​രീ​ക്ഷ​യും കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ്. റാ​ങ്ക് പ​ട്ടി​ക അ​വ​ഗ​ണി​ച്ച് ക​രാ​ർ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. സം​ഭ​വ​ത്തി​ൽ റാ​ങ്ക് പ​ട്ടി​ക​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.
ഏ​ലം ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ഫാ​മി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തി​നാ​യി 2017-ലാ​ണ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ സ്വീ​ക​രി​ച്ച 2019 ഒ​ക്ടോ​ബ​ർ 17, 18 തീ​യ​തി​ക​ളി​ൽ ഏ​ലം ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ശാ​രീ​രി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ന​ട​ത്തി​യി​രു​ന്നു.
ഇ​തി​നു​ശേ​ഷം പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 85 പേ​രെ​യും സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 45 പേ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ്. നാ​ളി​തു​വ​രെ ഒ​രു നി​യ​മ​നം​പോ​ലും റാ​ങ്ക് പ​ട്ടി​ക​യി​ൽ​നി​ന്ന് ന​ട​ത്തി​യി​ല്ലെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. ഇ​തി​നെ​തു​ട​ർ​ന്ന് മ​ന്ത്രി എം.​എം. മ​ണി​ക്കും കൃ​ഷി​മ​ന്ത്രി വി. ​സു​നി​ൽ​കു​മാ​റി​നും നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​തേ ത​സ്തി​ക​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.
എ​ന്നാ​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഏ​ലം ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡോ. ​ധ​ന്യ അ​റി​യി​ച്ചു. ജ​ന​റ​ൽ റാ​ങ്ക് പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
സം​വ​ര​ണം അ​നു​സ​രി​ച്ചു​ള്ള റാ​ങ്ക് പ​ട്ടി​ക​കൂ​ടി പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഈ ​പ​ട്ടി​ക ഇ​തു​വ​രെ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ നി​യ​മ​ന​ങ്ങ​ൾ​ക്കു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​വൂ.
ഈ ​കാ​ല​യ​ള​വി​ൽ ഫാ​മി​ലെ ജോ​ലി​ക​ൾ മു​ട​ങ്ങാ​തി​രി​ക്കു​ന്ന​തി​നാ​ണ് ക​രാ​ർ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഡോ. ​ധ​ന്യ അ​റി​യി​ച്ചു.