വ​നി​താ പ​രി​ശീ​ന​കേ​ന്ദ്രം ആരംഭിച്ചു
Wednesday, October 21, 2020 9:29 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഡൈ​മു​ക്ക് എ​സ്റ്റേ​റ്റി​ൽ അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച വു​മ​ണ്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലി​സ് സ​ണ്ണി നി​ർ​വ​ഹി​ച്ചു.
അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2018 - 19 പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച് 15 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ വു​മ​ണ്‍​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ നി​ർ​മി​ച്ച​ത്.
യോ​ഗ​ത്തി​ൽ അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പൈ​നാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​കു​മാ​രി ഉ​ദ​യ​സൂ​ര്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​യ്, വാ​ർ​ഡ് മെ​ന്പ​ർ മ​നോ​ൻ​മ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


താ​ൽ​കാ​ലി​ക നി​യ​മ​നം

ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി (അ​ന​ക്സ്) ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി മു​ഖേ​നെ ഡ്രൈ​വ​ർ കം ​ഹെ​ൽ​പ്പ​ർ, ക്ല​ർ​ക്ക് ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​ന വ്യ​വ​സ്ഥ​യി​ൽ നി​യ​മ​നം ന​ട​ത്തും. പാ​റേ​മാ​വ് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി (അ​ന​ക്സ്) യി​ൽ 30-ന് ​രാ​വി​ലെ 11-ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 27-ന് ​നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ ത​യാ​റാ​ക്കി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പു​ക​ളും സ​ഹി​തം ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, പാ​റേ​മാ​വി​ൽ, ഫോ​ണ്‍ ന​ന്പ​ർ സ​ഹി​തം അ​പേ​ക്ഷ ന​ൽ​ക​ണം.
ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ മ​ല​യാ​ളം ക​ന്പ്യൂ​ട്ടിം​ഗ് നി​ർ​ബ​ന്ധ​മാ​യും അ​റി​ഞ്ഞി​രി​ക്ക​ണം. മു​ൻ​കൂ​ട്ടി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കേ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കൂ. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ൽ സ​ഹി​തം കൂ​ടി​ക്കാ​ഴ്ച​യ്ക്ക് നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04862232420, 9447383362.