കോ​വി​ഡി​നി​ടെ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം
Tuesday, October 20, 2020 9:53 PM IST
വ​ണ്ണ​പ്പു​റം: കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ വ​ണ്ണ​പ്പു​റം സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം. അ​ടു​ത്ത​മാ​സം എ​ട്ടി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നു​മു​ത​ൽ നോ​മി​നേ​ഷ​ൻ സ്വീ​ക​രി​ച്ചു​തു​ട​ങ്ങും. 14,300-ഓ​ളം വോ​ട്ട​ർ​മാ​രു​ള്ള ബാ​ങ്കി​ൽ ഇ​ത്ര​യും ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ക്കു​മെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.
നേ​ര​ത്തെ മു​ള്ള​രി​ങ്ങാ​ട് യാ​ക്കോ​ബാ​യ പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​നു കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 100-ഓ​ളം പേ​ർ ഒ​ത്തു​കൂ​ടി​യ​തി​ൽ 40 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തു പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. നി​ല​വി​ൽ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ടൗ​ണി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ന​ട​ന്ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ണ്ണ​പ്പു​റം എ​സ്എ​ൻ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​യി​രു​ന്നു പോ​ളിം​ഗ് ബൂ​ത്താ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​വി​ടെ അ​സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ വ​ണ്ണ​പ്പു​റം ഹി​റ പ​ബ്ലി​ക് സ്കൂ​ളാ​ണ് ഇ​ത്ത​വ​ണ പോ​ളിം​ഗ് ബൂ​ത്താ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് വോ​ട്ടിം​ഗ് സ​മ​യം. ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വോ​ട്ട​ർ​മാ​ർ സ്കൂ​ളി​ലെ​ത്തി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി മ​ട​ങ്ങ​ണം. സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യി പോ​ലീ​സി​നെ​യും നി​യോ​ഗി​ക്കേ​ണ്ടി​വ​രും. ഫ​ല​ത്തി​ൽ വ​ലി​യ ജ​ന​ക്കൂ​ട്ടം ത​ന്നെ ഒ​ത്തു​കൂ​ടു​ന്ന​തി​നും അ​തു​വ​ഴി കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​ധാ​ര​ണ​യാ​യി ഒ​രു വാ​ർ​ഡി​ൽ ആ​യി​ര​ത്തോ​ളം വോ​ട്ട​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ര​ണ്ടു പോ​ളിം​ഗ് ബു​ത്തു​ക​ളും ക്ര​മീ​ക​രി​ക്കാ​റു​ണ്ട്. ഫ​ല​ത്തി​ൽ 500 -600 പേ​ർ മാ​ത്ര​മാ​ണ് രാ​വി​ലെ​മു​ത​ൽ വൈ​കു​ന്നേ​രം വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തു​ന്ന​ത്. എ​ന്നാ​ൽ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥി​തി മ​റി​ച്ചാ​ണ്. വോ​ട്ടു​ചെ​യ്യു​ന്ന​തി​നാ​യി ഒ​രേ സ്ഥ​ല​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഒ​ത്തു​കൂ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.
ആ​ളു​ക​ൾ കൂ​ട്ടം​ചേ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യും മ​റു​ഭാ​ഗ​ത്ത് ഇ​തു ലം​ഘി​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.