ക​ർ​ഷ​ക​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ ധ​ർ​ണ
Tuesday, October 20, 2020 9:52 PM IST
ചെ​റു​തോ​ണി: രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന ക​ർ​ഷ​ക​ദ്രോ​ഹ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി​യി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ക​ഞ്ഞി​ക്കു​ഴി പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ പാ​ർ​ട്ടി മു​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ടി.​പി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഷി​ജു തൂ​ങ്ങോ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​താ​ദ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സ​ണ്ണി ഇ​ല്ലി​ക്ക​ൽ, കി​സാ​ൻ ജ​ന​താ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ചി​ല​ന്പി​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഗി​രീ​ഷ് ആ​റു​ക​ണ്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.