കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വൈ​കി​യെ​ന്ന്
Tuesday, October 20, 2020 9:52 PM IST
തൊ​ടു​പു​ഴ: അ​വ​ശ​നി​ല​യി​ലാ​യ കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വൈ​കി​യെ​ന്ന് പ​രാ​തി. തൊ​ടു​പു​ഴ മു​ത​ല​ക്കോ​ട​ത്തി​നു സ​മീ​പം മാ​വി​ൻ​ചു​വ​ട്ടി​ലാ​ണ് സം​ഭ​വം.
മാ​വി​ൻ​ചു​വ​ട്- ഉ​ണ്ട​പ്ലാ​വ് റോ​ഡി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന 22-കാ​രി​ക്ക് ക​ടു​ത്ത പ​നി​യും ഛർ​ദി​യും ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്നാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 19-ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും രാ​ത്രി വൈ​കി​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചി​ല്ല. ര​ണ്ടു​വ​യ​സു​ള്ള കു​ട്ടി​യും ഭ​ർ​ത്താ​വും യു​വ​തി​ക്കൊ​പ്പം ഈ ​വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ത്.
തു​ട​ർ​ന്ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജെ​സി ജോ​ണി വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ചു. പി​റ്റേ​ന്ന് രാ​വി​ലെ രോ​ഗം ഭേ​ദ​മാ​യ ആ​ളെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വീ​ട്ടി​ൽ കൊ​ണ്ടു​വി​ട്ട​ശേ​ഷം ആം​ബു​ല​ൻ​സ് ഇ​വി​ടേ​ക്ക് വി​ടാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ​യും ആം​ബു​ല​ൻ​സ് എ​ത്താ​തെ​വ​ന്ന​തോ​ടെ കൗ​ണ്‍​സി​ല​ർ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ ബ​ന്ധ​പ്പെ​ട്ടു. ഉ​ട​ൻ​ത​ന്നെ വ​രു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.
ഇ​തി​നി​ടെ യു​വ​തി​യു​ടെ നി​ല വ​ഷ​ളാ​യി. തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി ഡി​എം​ഒ​യെ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ല്ലാ​തെ ഡ്രൈ​വ​ർ മാ​ത്ര​മു​ള്ള ആം​ബു​ല​ൻ​സ് എ​ത്തി​യ​ത്.
1ആം​ബു​ല​ൻ​സ് വീ​ടി​ന​ടു​ത്ത് എ​ത്താ​ത്ത​തി​നാ​ൽ അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി ന​ട​ന്നാ​ണ് ആം​ബു​ല​ൻ​സി​ൽ ക​യ​റി​യ​ത്. യു​വ​തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.