. ഏ​ല​പ്പാ​റ വേ​സൈ​ഡ് അ​മി​നി​റ്റി സെ​ന്‍റ​ർ തു​റ​ക്കും
Tuesday, October 20, 2020 9:49 PM IST
ഇ​ടു​ക്കി: ഏ​ല​പ്പാ​റ വേ​സൈ​ഡ് അ​മി​നി​റ്റി സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11-ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ച​ട​ങ്ങി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി എം.​എം. മ​ണി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.
വാ​ഗ​മ​ണ്‍ സ​ന്ദ​ർ​ശി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് 98 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ഗ​മ​ണ്‍ - ഏ​ല​പ്പാ​റ റൂ​ട്ടി​ൽ വേ​സൈ​ഡ് അ​മി​നി​റ്റി സെ​ന്‍റ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ഭം​ഗി​യും ദൂ​ര​ക്കാ​ഴ്ച​യു​മു​ള്ള തേ​യി​ല തോ​ട്ട​ങ്ങ​ളു​ടെ ന​ടു​വി​ൽ നി​ർ​മി​ച്ച വേ​സൈ​ഡ് അ​മി​നി​റ്റി സെ​ന്‍റ​റി​ൽ വി​ശ്ര​മി​ച്ച് സ​മീ​പ​ത്തു​ള്ള അ​ണ്ണ​ൻ ത​ന്പി മ​ല​നി​ര​ക​ളു​ടെ കാ​ഴ്ച ആ​സ്വ​ദി​ക്കാ​നാ​വും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഫീ ഷോ​പ്പ്, പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, ടോ​യ്ലെ​റ്റ് സം​വി​ധാ​നം തു​ട​ങ്ങി​യ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ച​ട​ങ്ങി​ൽ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ടൂ​റി​സം വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് സ​ണ്ണി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.