മ​ത്സ്യ​കൃ​ഷി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, October 20, 2020 9:49 PM IST
ഇ​ടു​ക്കി: ജ​ല​ല​ഭ്യ​ത കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ലും സ്വ​ന്ത​മാ​യി കു​ള​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കു​മാ​യി ആ​വി​ഷ്ക​രി​ച്ച ബ​യോ ഫ്ളോ​ക്ക് മ​ത്സ്യ​കൃ​ഷി​ക്കു ധ​ന​സ​ഹാ​യ​ത്തി​നാ​യി ജി​ല്ല​യി​ലെ ക​ർ​ഷ​ക​രി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ല​ത്തി​ലെ അ​മോ​ണി​യ നി​യ​ന്ത്രി​ച്ച് മ​ത്സ്യ​ത്തി​ന് ആ​വ​ശ്യ​മാ​യ സൂ​ക്ഷ്മ​ജീ​വി​ക​ൾ അ​ട​ങ്ങു​ന്ന ആ​ഹാ​രം ടാ​ങ്കി​ൽ​ത​ന്നെ ഉ​ല്പാ​ദി​പ്പി​ച്ച് വ​ള​ർ​ത്തു​ന്ന രീ​തി​യാ​ണി​ത്.
നാ​ലു​മീ​റ്റ​ർ വ്യാ​സ​വും 1.2 മീ​റ്റ​ർ നീ​ള​വു​മു​ള്ള ഏ​ഴു ടാ​ങ്കു​ക​ളാ​ണ് പ​ദ്ധ​തി​പ്ര​കാ​രം നി​ർ​മി​ക്കേ​ണ്ട​ത്. 7.5 ല​ക്ഷം​രൂ​പ ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി​ക്ക് ഇ​തി​ന്‍റെ 40 ശ​ത​മാ​നം സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കും. ആ​റു​മാ​സം​കൊ​ണ്ട് വി​ള​വെ​ടു​ക്കാ​വു​ന്ന നൈ​ൽ തി​ലാ​പ്പി​യ മ​ത്സ്യ​മാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്.
ഇ​ടു​ക്കി: പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ​സ​ന്പ​ദ് യോ​ജ​ന പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ റി​സ​ർ​ക്ക​ലേ​റ്റ​റി അ​ക്വാ​ക​ൾ​ച്ച​ർ സി​സ്റ്റ​ത്തി​ലെ മ​ത്സ്യ​കൃ​ഷി​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 100 ക്യു​ബി​ക് മീ​റ്റ​ർ ഏ​രി​യാ​യു​ള്ള ആ​ർ​എ​എ​സി​ന്‍റെ മൊ​ത്തം ചെ​ല​വ് 7.5 ല​ക്ഷം​രൂ​പ​യാ​ണ്. 40 ശ​ത​മാ​നം സ​ബ്സി​ഡി ല​ഭി​ക്കും.
താ​ൽ​പ​ര്യ​മു​ള്ള​വ​ർ വെ​ള​ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, മ​ത്സ്യ​ബ​ന്ധ​ന വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം, പൈ​നാ​വ് പി.​ഒ, ഇ​ടു​ക്കി-685603 എ​ന്ന വി​ലാ​സ​ത്തി​ൽ 27-ന​കം നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ എ​ത്തി​ക്ക​ണം.​ഫോ​ണ്‍: 04862 232550.