സം​വ​ര​ണ​വാ​ർ​ഡു​ക​ളാ​യി; ജ​ന​റ​ൽ സീ​റ്റി​നാ​യി നെ​ട്ടോ​ട്ടം
Tuesday, September 29, 2020 10:15 PM IST
തൊ​ടു​പു​ഴ:​ ജി​ല്ല​യി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ര​ണ്ടു​ഘ​ട്ടം പി​ന്നി​ട്ട​തോ​ടെ ജ​ന​റ​ൽ സീ​റ്റി​ൽ മ​ൽ​സ​രി​ച്ചി​രു​ന്ന​വ​ർ സീ​റ്റ് ഉ​റ​പ്പി​ക്കാ​നാ​യി നെ​ട്ടോ​ട്ടം ആ​രം​ഭി​ച്ചു.​ നി​ല​വി​ലു​ള്ള സീ​റ്റു​ക​ൾ പ​ട്ടി​ക​വ​ർ​ഗ-​പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മോ വ​നി​ത സം​വ​ര​ണ​മോ ആ​യി മാ​റി​യ​തോ​ടെ​യാ​ണ് പു​തി​യ​മേ​ച്ചി​ൽ​പ്പു​റം തേ​ടി പ​ല​രും അ​ണി​യ​റ നീ​ക്കം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.​
വി​ജ​യ​പ്ര​തീ​ക്ഷ​യു​ള്ള സീ​റ്റേ​താ​ണെ​ന്ന കാ​ര്യ​ത്തി​ൽ കൂ​ട്ട​ലും കി​ഴി​ക്ക​ലും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. 15 വാ​ർ​ഡു​ക​ൾ വ​രെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​നി​ത​വാ​ർ​ഡു​ക​ൾ-6, പ​ട്ടി​ക​വ​ർ​ഗ വ​നി​ത-2, പ​ട്ടി​ക​ജാ​തി-1, പ​ട്ടി​ക​വ​ർ​ഗം-1 എ​ന്നി​ങ്ങ​നെ പ​ത്തു​വാ​ർ​ഡു​ക​ൾ സം​വ​ര​ണ​വാ​ർ​ഡു​ക​ളാ​യി മാ​റും.​
പി​ന്നീ​ട് അ​ഞ്ച് സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ജ​ന​റ​ൽ സീ​റ്റി​ൽ മ​ൽ​സ​രി​ക്കാ​നാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ​ഇ​തു​മൂ​ലം സ്ഥാ​നാ​ർ​ഥി മോ​ഹി​ക​ളാ​യ പ​ല​ർ​ക്കും മത്സ​രി​ക്കാ​ൻ സീ​റ്റ് പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.​ ഇ​തോ​ടെ ജ​ന​റ​ൽ സീ​റ്റ് സം​ബ​ന്ധി​ച്ച് പ​ല പാ​ർ​ട്ടി​ക​ളി​ലും ഇ​പ്പോ​ഴെ അ​സ്വ​സ്ഥ​ത ത​ല​പൊ​ക്കി​ക​ഴി​ഞ്ഞു.​ പ​ല​വാ​ർ​ഡു​ക​ളി​ലും വ​നി​ത സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ​യും ക​ണ്ടെ​ത്തു​ന്ന​ത് പാ​ർ​ട്ടി​ക​ൾ​ക്ക് കീ​റാ​മു​ട്ടി​യാ​കും.
സ്വ​ന്തം വാ​ർ​ഡി​ൽ നി​ന്നു അ​നു​യോ​ജ്യ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ മ​ൽ​സ​രി​ക്കാ​ൻ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു വാ​ർ​ഡു​ക​ളി​ൽ നി​ന്നു സ്ഥാ​നാ​ർ​ഥി​ക​ളെ കൊ​ണ്ടു​വ​രേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.​ മ​റ്റു വാ​ർ​ഡു​ക​ളി​ൽ നി​ന്നു കൊ​ണ്ടു​വ​രു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് പ​ട​ല​പി​ണ​ക്ക​ങ്ങ​ളും പൊ​ട്ടി​ത്തെ​റി​യും ഉ​ണ്ടാ​കാ​നു​ള​ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.​ പാ​ർ​ട്ടി​ക​ൾ നി​ശ്ച​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പു​റ​മെ റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​നും ഇ​ത് ഇ​ട​യാ​ക്കും. ​
ക​ഴി​ഞ്ഞ ത​വ​ണ റി​ബ​ൽ സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ച്ച​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് നേ​ര​ത്തെ ത​ന്നെ പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തു​ക​യും അ​ടു​ത്ത അ​ങ്ക​ത്തി​നാ​യി ഒ​രു​ക്കം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.​ ഇ​വ​രെ ത​ള്ളാ​നോ കൊ​ള്ളാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് പ​ല പാ​ർ​ട്ടി​ക​ളും.
ബ്ലോ​ക്കു​ക​ളി​ലെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും സം​വ​ര​ണ പ​ട്ടി​ക കൂ​ടി പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, ബി​ജെ​പി മു​ന്ന​ണി​ക​ൾ സീ​റ്റ് ത​ല ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.​ കോ​വി​ഡും മു​ന്ന​ണി ബ​ന്ധ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ളും ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നെ സാ​ര​മാ​യി ബാ​ധി​ച്ചേ​ക്കാം.